അനു: (കിരൺ ൻ്റെ വലതു കൈയിൽ പിടിച്ചു കൊണ്ട്) ചേട്ടാ… ബിയർ ഇനി ഉണ്ടോ ചേട്ടാ?
കിരൺ: ഒന്ന് രണ്ടു ബോട്ടിൽ കൂടി ഉണ്ടെന്നു തോന്നുന്നു.
അനു: അമ്മു… അതൊന്നു എടുത്തോണ്ട് വാടീ…
അമ്മു: പോയെ… എനിക്ക് വയ്യ….
അനു: ചേട്ടന് ഒന്ന് എടുത്തോണ്ട് വരാൻ വയ്യാരുന്നോ ഇങ്ങോട്ട് പോന്നപ്പോൾ…
അമ്മു: പിന്നെ ഇങ്ങേർക്ക് അതല്ലേ പണി, നിനക്ക് ബിയർ കൊണ്ട് വരൽ.
അനു: ഡീ അമ്മു പ്ളീസ്… ഒന്ന് എടുത്തിട്ട് വാടീ…
കിരൺ: എടുത്ത് കൊടുക്ക് അമ്മു… കുടിച്ചു മദോന്മത്ത ആവട്ടെ…
രണ്ടു പേരെയും അവിടെ കുറെ നേരത്തേക്ക് ബ്ലോക്ക് ചെയ്യണം എന്ന് മനു പറഞ്ഞത് ഉദ്ദേശിച്ച ആണ് കിരൺ അങ്ങനെ പറഞ്ഞത്.
കിരൺ അങ്ങനെ പറഞ്ഞപ്പോൾ പിന്നെ, അമ്മു മനസില്ലാ മനസോടെ എഴുന്നേറ്റ് പോയി ബിയർ എടുക്കാൻ.
അനു: ചേട്ടാ… ചേട്ടൻ മുത്ത് ആണ് ചേട്ടാ…
കിരൺ വീണ്ടും അവളെ നോക്കി…
കിരൺ: അതെന്താ?
അനു: ചേട്ടൻ പറഞ്ഞത് കൊണ്ട് ആണ് അവൾ ബിയർ എടുക്കാൻ പോയത്, അല്ലെങ്കിൽ അവൾ പോവും എന്ന് തോന്നുന്നുണ്ടോ?
ബിയർ ആയിട്ട് തിരിച്ചു വന്ന അമ്മു ബോട്ടിൽ അനു ൻ്റെ കൈയിൽ കൊടുത്തിട്ട് കട്ടിലിൽ കയറി ഇരുന്നു.
കിരൺ അപ്പോൾ ആണ് അമ്മു ൻ്റെ കാൽ പാദം നന്നായി കാണുന്നത്. നല്ല വൃത്തി ഉള്ള നീണ്ട വിരലുകളോട് കൂടിയ വെളുത്തു തുടുത്ത കാൽപാദം. ഒരു നെയിൽ പോളിഷ് ഉം apply ചെയ്യാത്ത റോ ആയ ഒട്ടും നീട്ടി വളർത്താത്ത നഖങ്ങൾ. ഇവൾ എല്ലാ പെണ്ണുങ്ങളിൽ നിന്നും വ്യത്യസ്ത ആണല്ലോ എന്ന് കിരൺ ഓർത്തു.
പക്ഷെ നടന്നു വരുമ്പോൾ ഏതോ ഡാർക്ക് കളർ കണ്ടത് പോലെ തോന്നിയല്ലോ ഇവളുടെ നഖങ്ങൾ ൽ. തോന്നൽ ആയിരുന്നോ… കിരൺ ആലോചിച്ചു.