ധന്യ: എങ്കിൽ നടക്കാം.
അമ്മു: നിങ്ങൾക്ക് നടക്കാൻ ബുദ്ധിമുട്ടു ഉണ്ടോ മനുഷ്യാ?
കിരൺ: എന്ത് ബുദ്ധിമുട്ടു? നടന്നേക്കാം…
ധന്യ: നീ, പറഞ്ഞത് കൊണ്ട് ആണ്, ഞാൻ എങ്ങാനും ആയിരുന്നെങ്കിൽ….
ധന്യയും അനു ഉം മുന്നിലും അമ്മുവും സൂര്യയും നടുക്കും കിരൺ ഏറ്റവും പിന്നിലും ആയി അവർ നടന്നു നീങ്ങി.
കുറച്ചു ദൂരം കഴിഞ്ഞപ്പോൾ തന്നെ അമ്മു തിരിഞ്ഞു കിരൺ നെ നോക്കി പറഞ്ഞു.
അമ്മു: ഒറ്റക്ക് നടന്നു ബോർ അടിക്കേണ്ട.
കിരൺ ചിരിച്ചു…
അമ്മു സൂര്യ നെ അവളുടെ വലതു കൈയിൽ പിടിച്ചു കൊണ്ട് കിരൺ ഒപ്പം എത്താൻ വേണ്ടി വെയിറ്റ് ചെയ്തു.
പിന്നെ കിരണും അമ്മുവും ഒപ്പം നടന്നു നീങ്ങി. അമ്മു ൻ്റെ ഓഫീസ് കാര്യങ്ങൾ ആയിരുന്നു കൂടുതലും അവരുടെ സംസാര വിഷയം. ഇടക്കൊക്കെ അവരുടെ തോൾ പരസ്പരം ഉരഞ്ഞു. പക്ഷെ രണ്ടു പേർക്കും അതിൽ അസ്വാഭാവികത ഒന്നും തോന്നിയില്ല.
കിരൺ അവളുടെ കാൽ പാദങ്ങളിലേക്ക് ഒന്ന് പാളി നോക്കി. ഭംഗി ഉള്ള കാൽപാദങ്ങൾ ആണ് എന്ന് മാത്രം അവനു മനസിലായി. നടന്നു കൊണ്ടിരുന്നതിനാൽ അതിൽ കൂടുതൽ അവനു നോക്കാൻ സാധിച്ചില്ല.
ഫ്ലാറ്റ് ൽ എത്തിയപ്പോൾ മനു ഉം ജിമ്മിയും അവിടെ വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു.
അനു: നിങ്ങൾ എത്തിയോ?
മനു: ഞങ്ങൾ എത്തി. കീ നിങ്ങളുടെ കൈയിൽ അല്ലെ?
അനു ഓടി പോയി ഫ്ലാറ്റ് തുറന്നു. പിന്നാലെ ധന്യ അവരുടെ ഫ്ലാറ്റ് ഉം. ജിമ്മിയും കിരണും ഫ്ലാറ്റ് ൽ കയറി.
ജിമ്മി: അമ്മു എവിടെ?
അനു: വരുന്നുണ്ട്, അമ്മുവും കിരണും സൂര്യ ഉം കൂടി പിന്നാലെ ഉണ്ട്. ഞാനും ധന്യയും കൂടി വേഗം നടന്നു പോന്നു നിങ്ങൾ എത്തി കാണും എന്ന് വിചാരിച്ചിട്ട്.