മുത്തശ്ശി: മോളെ, ഇങ്ങോട്ട് വാ. ഇവിടെ ഇരുന്നാലും (അവിടെ രണ്ട് കസേര ഉണ്ടായിരുന്നു. അതിൽ ഗീത ഇരുന്നു.) മോൾ ഇപ്പോഴാണ് കൂടുതൽ സുന്ദരി ആയത്.
മുത്തശ്ശി അങ്ങനെ പറഞ്ഞതും ഗീത ഒരു പ്രത്യേക ഫീൽ തോന്നി.
സ്വാമി: അപ്പോൾ എല്ലാവരെയും വിളിച്ചോ, നമ്മുക്ക് മോതിരം മാറ്റം തുടങ്ങാം. പെൺകുട്ടിയെ നല്ല വസ്ത്രം അണിയിച്ചു കൊണ്ട് വാ.
ശാലു: വാ, നമുക്ക് ആ റൂമിലേക്ക് പോകാം.
അപ്പോൾ ആണ് ഗീതക്ക് തൻ്റെ എൻഗേജ്മെന്റ് ആണ് ഇപ്പോൾ നടക്കാൻ പോകുന്നത് എന്ന് മനസിലായി. ഗീത പേടിയോടെ അവിടേക്ക് പോയി. അവിടെ ശാലുവിൻ്റെ അമ്മ (ഗീതയുടെ ഭർത്താവിൻ്റെ അനിയത്തി) ഉണ്ടായിരുന്നു.
“വരൂ ഗീത. ഇന്ന് തൊട്ട് നീ വീണ്ടും ഈ കുടുംബത്തിൻ്റെ മരുമകൾ ആകാൻ പോകുകയാണ്. അതുകൊണ്ട് ഈ വള നിനക്ക് ആണ്.”
ഗീത ആ വള നോക്കി. താൻ ആദ്യമായി വീട്ടിലേക്ക് കയറി വന്നപ്പോൾ അമ്മ ഇട്ടു തന്ന വള. ഈ കുടുംബത്തിൽ പുതിയതായി വരുന്ന മരുമകൾക്ക് ആണ് ഈ വള കൊടുക്കുന്നത്.
അത് വീണ്ടും അവളുടെ കയ്യിൽ വന്നത് കണ്ടപ്പോൾ അവൾക്ക് വീണ്ടും സങ്കടം വന്നു. അവൾക്ക് കരയണം എന്ന് ഉണ്ട്, പക്ഷേ പറ്റിയില്ല. അവൾ അത് കയ്യിൽ അണിഞ്ഞു. പിന്നെ കുറച്ചു മേക്കപ്പ് കൂടി ഇട്ടു. എന്നിട്ട് ശാലു അവളെ അകത്തേക്ക് കൊണ്ട് പോയി.
ശാലു: എന്നാൽ വാ ആന്റി, നമുക്ക് അകത്തേക്ക് പോകാം.
ശാലുവിൻ്റെ അമ്മ: ശാലു, ഇനി മുതൽ ഇവൾ നിൻ്റെ “ചേച്ചി” ആണ്. ചേട്ടൻ്റെ ഭാര്യ. അല്ലാതെ “അമ്മായി” അല്ല.
സോറി. വാ ചേച്ചി, നമുക്ക് പോവാം.
ഗീത അവളും ആയി അകത്തേക്കു പോയി. ശാലു ഗീതയെ ശ്യാമിൻ്റെ അടുത്ത് ഇരുത്തി. ഇതെല്ലാം ഗീത ഇഷ്ടപ്പെടുന്നില്ല. പക്ഷേ കുടുംബത്തിന് വേണ്ടി ആണ് അവൾ ഒന്നും മിണ്ടാതെ ഇരിക്കുന്നു.