അവർ ഞാൻ ഇരിക്കുന്നിടത്തേക്ക് നടന്നു. അലൻ ഫിസി ഡ്രിങ്ക് എനിക്ക് തന്നു. ഞങ്ങൾ ഒരു ടോസ്റ്റ് ഉയർത്തി, ശേഷം ഞങ്ങൾ ഓരോ സിപ്പായി കുടിച്ചു.
“അപ്പോൾ സന്ദീപ്, നീ എന്താണ് പഠിക്കുന്നത്?” അവൻ എന്നോട് ചോദിച്ചു.
“ബി.എസ്. ഇക്കണോമിക്സിൽ മേജർ ആയി പഠിക്കുന്നു.” ഞാൻ മറുപടി പറഞ്ഞു.
ആരോ അലനെ വിളിക്കുന്നത് കേൾക്കുന്നതുവരെ ഞങ്ങൾ കുറച്ചു നേരം എന്റെ കോളേജിനെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചും സംസാരിച്ചുകൊണ്ടിരുന്നു.
ഞങ്ങൾ മൂന്നുപേരും ശബ്ദം വന്ന ദിശയിലേക്ക് നോക്കിയപ്പോൾ, മധ്യവയസ്‌കനായ ഒരു മനുഷ്യൻ അലനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് കൈവീശുന്നത് കണ്ടു.
“നിങ്ങൾ എന്നോട് ക്ഷമിക്കണം. അത് നമ്മുടെ അരിസോണ ഓഫീസിൽ നിന്നുള്ള മൈക്കൽ ആണ്. നിങ്ങൾ ദയവായി പാർട്ടി ആസ്വദിക്കൂ.” അങ്ങനെ പറഞ്ഞുകൊണ്ട് അലൻ മൈക്കിളിന്റെ അടുത്തേക്ക് നടന്നു.
ഞാൻ ഇടക്കണ്ണിട്ട് നോക്കി , അമ്മ അലൻ നടന്നുപോകുമ്പോൾ അവനെത്തന്നെ നോകുനുണ്ടായിരുന്നു.
സമയം ഏകദേശം വൈകുന്നേരം 7:30 ആയി. സൂര്യൻ അസ്തമിച്ചു തുടങ്ങി. ആകാശം ഇരുണ്ടു തുടങ്ങി, വായു അൽപ്പം തണുത്തു.
സംഗാടകാരിൽ ഒരാൾ താഴത്തെ ഹാളിൽ നിന്ന് പുറത്തുവന്ന് ഭക്ഷണം എല്ലാവരോടും ഭക്ഷണം കഴിക്കാൻ പറഞ്ഞു.
മുകളിലെ പാർട്ടി ഹാളിലുണ്ടായിരുന്ന ആളുകൾ പതുക്കെ താഴത്തെ ഡൈനിങ് ഹാളിലേക്ക് നീങ്ങാൻ തുടങ്ങി. അച്ഛൻ വന്ന് ഞങ്ങളോടൊപ്പം ചേർന്നു, ഞങ്ങൾ മൂന്ന് പേർ താഴത്തെ ഹാളിലേക്കു പോയി.
ബുഫെ തയ്യാറായിരുന്നു. ചുറ്റും കസേരകളുള്ള വട്ടമേശകൾ ഉണ്ടായിരുന്നു. ഞങ്ങൾ ഭക്ഷണം കഴിച്ച് മറ്റ് ചില അതിഥികളോടൊപ്പം ഒരു മേശയിൽ ഇരുന്നു. അച്ഛൻ നേരത്തെ അവരിൽ ഒരാളോട് സംസാരിക്കുകയായിരുന്നു.