അത് കഴിഞ്ഞു എന്റെ വീടും കഴിഞ്ഞു ഇരിക്കുന്ന വാർക്ക വീടാണ് സലീമിക്കയുടെത്. അങ്ങേര് ഗൾഫിൽ ആണ്. ഭാര്യ റംല ഇത്ത. അവരാണ് ഇന്നലെ വീട്ടിൽ അലുവ കൊണ്ട് തന്നത്.. അവർക്ക് മൂന്ന് മക്കളാണ് ഉള്ളത്.. മൂത്തവൾ ജസ്‌ന, രണ്ടാമത്തെയവൾ ആമിന, ഏറ്റവും ഇളയ പീക്കിരി ആയിഷ..
അത് കഴിഞ്ഞു ഇരിക്കുന്ന വീടാണ് മായച്ചിറ്റയുടെ. ചിറ്റയുടെ ഭർത്താവ് രാമകൃഷ്ണൻ ഒരു പലചരക്കു കട നടത്തുന്നു. ഇവർക്കും മൂന്ന് മക്കളാണ്. മൂത്തയാൾ രഞ്ജിത്ത്. രഞ്ജിത്ത് ചേട്ടൻ ഗൾഫിൽ ആണ്. സലീമിക്കയുടെ കെയറോഫിൽ അവിടെ പോയതാണ്.. പിന്നെ രണ്ട് പെൺകുട്ടികൾ. വേദിക കൃഷ്ണയും മേദിനി കൃഷ്ണയും.. രണ്ട് പേരും ഇരട്ടകളാണ്…
ഇനി ഒരു വീട് കൂടെയേ ഉള്ളു. ഇവിടേക്ക് വരുമ്പോ ഏറ്റവും ആദ്യം കണ്ട നാല് കെട്ട് പോലത്തെ വീട്. ശങ്കരൻ മാമന്റെയും അനില അമ്മായിയുടെയും വീട്.. ശങ്കരൻ മാമൻ കൃഷി ഒക്കെ ആയി ജീവിക്കുന്നു.. അവർക്കും രണ്ട് പെണ്മക്കൾ ആണ് ഉള്ളത്. മൂത്തയാൾ ശില്പ. രണ്ടാമത്തെയാൾ ശിവദ. അവരുടെ മുത്തശ്ശിയും അവിടെ ഉണ്ട്..
ആദ്യം എല്ലാവരെയും പറഞ്ഞു തന്നപ്പോ എനിക്ക് മൊത്തത്തിൽ ഒരു ആശയക്കുഴപ്പം ആയി. എല്ലാവരെയും ഒരുമിച്ച് പറഞ്ഞത് കൊണ്ട് പേരുമൊക്കെ മനസ്സിൽ അങ്ങോട്ട് കയറിയില്ല. അലക്ക് കഴിഞ്ഞിട്ടും ചിറ്റ എന്നോട് സംസാരിച്ചു കൊണ്ടിരുന്നു. സംസാരത്തിൽ ചിറ്റ വളരെ പാവം ആണെന്ന് എനിക്ക് തോന്നി. വലിയ ഒരു മോൻ ഉണ്ടേലും ഇവിടുത്തെ അമ്മമാരിൽ ഏറ്റവും പ്രായം കുറവ് മായച്ചിറ്റക്ക് ആണ്. ഒരുപക്ഷെ നന്നേ ചെറുപ്പത്തിൽ കെട്ടിച്ചു വിട്ടത് ആകണം..