റീ – ഓപ്പൺ കേസ് സുജാത [Stone Cold]

Posted by

എന്താ… എന്തടാ.. പറ്റിയേ.. എന്താ ഒച്ച കേട്ടത് അമ്മ എന്നെ നോക്കി ചോദിച്ചു.. ഞാൻ ഒന്നും മിണ്ടാത്തെ മുറ്റത്തേക്ക് നോക്കി.. അയ്യോ.. എന്റെ ചേട്ടാ.. വല്ലതും പറ്റിയോ എന്ന് ചോദിച്ചു കൊണ്ട് അമ്മ മുറ്റത്തേക്ക് ഓടി ചെന്നു അച്ചനെ വലിച്ചു പൊക്കാൻ നോക്കി.. അച്ഛൻ എവിടെ ഉയർന്നു വരാൻ പെട്ടന്ന് വിവേക് ചേട്ടൻ ഓടി ചെന്നു അച്ചനെ താങ്ങി പിടിച്ചു കൊണ്ട് അകത്തു കൊണ്ട് പോയി..

അന്ന് ആഹാരം ഒക്കെ കഴിച്ചു കഴിഞ്ഞു എല്ലാവരും കിടന്നു.. അച്ചന് ഒന്ന് കൊടുക്കാൻ പറ്റിയ ആശ്വാസത്തിൽ ഞാൻ ഉറങ്ങി.. പിറ്റേന്ന് കാലത്തു ഞാൻ ഉറക്കം ഉണർന്നത് അനിയത്തി വിളിക്കുമ്പോ ആണ്‌.. അവൾ സ്കൂളിൽ പോകാൻ ഒരുങ്ങി നിക്കുന്നു. അമ്മ എവിടെ എന്ന് ചോദിച്ചപ്പോ വിവേക് ഏട്ടനും അമ്മയും കൂടി അമ്പലത്തിൽ പോയി എന്ന് പറഞ്ഞു കഴിക്കാൻ ഉള്ളത് ഉണ്ടാക്കി വെച്ചിട്ടാണ് അമ്മ പോയത്. ബൈക്ക് ഇല്ലാത്ത കൊണ്ട് ഞാൻ ബസിനു ആണ്‌ അന്ന് ജോലിക്ക് പോയത് അച്ഛൻ രാവിലെ തന്നെ കള്ള് കുടിക്കാൻ പോയിരുന്നു..

മനസിന്‌ ആകെ ഒരു തൃപ്‍തി ഇല്ലത്ത കൊണ്ട് ഞാൻ അന്ന് ഉച്ചവരെ ജോലിക്ക് പോയിരുന്നുള്ളു.. കവലയിൽ ബസ് ഇറങ്ങി വീട്ടിലേക്ക് നടന്നു പൊക്കൊണ്ടിരുന്നപ്പോ ആണ്‌ തൊട്ടടുത്ത കടയിൽ നിന്നു കടക്കാരൻ എന്നെ വിളിച്ചത്.. ഞാൻ കടയിലേക്ക് ചെന്നു.. എന്താ.. നന്ദു ഇതു.. നിന്റെ അച്ഛന്റെ സ്വഭാവം അറിഞ്ഞിട്ടും ഞാൻ പലചരക്കു സാദനം തന്നത് നീ പണിക് പോയി വീട് നോക്കുന്ന കൊണ്ടാ എത്ര ദിവസം ആയിന്നു അറിയാമോ ഇപ്പൊ പൈസ തരാം എന്ന് പറഞ്ഞു നീ പറ്റിക്കുന്നു..

Leave a Reply

Your email address will not be published. Required fields are marked *