ഞാൻ : അപ്പോ അവള് കോർക്കാൻ വന്നു പാവം അല്ലേ ടീ സുന്ദരൻ അവൻ , എനിക്ക് ദേഷ്യം വന്നു
പവി : കൈ വച്ചോ നീ
ഞാൻ : ഇല്ല
പവി : പിന്നെ
ഞാൻ : ഞാൻ പറഞ്ഞു നിന്റെ എല്ലാം തീർന്നില്ലേ മേലാ എന്റെ കൺമ്മുന്നി കണ്ട് പോവരുത് എന്ന്
പവി : അത്രെ പറഞ്ഞുള്ളൂ
ഞാൻ : എനിക്ക് divorce വേണം കൂടെ പറഞ്ഞു , എത്ര പറഞ്ഞ് പവി, ഇവള് കാണിക്കണ അവരാതം സഹിക്കും, എനിക്ക് കൊഴപ്പം ഒന്നൂല്ല എന്നെ അവക്ക് നേർന്ന് വിട്ടതാ ഒക്കെ ശെരിയാ പക്ഷെ നിങ്ങളൊക്കെ അച്ഛൻ എത്ര വട്ടം ഇനി അവർക്ക് ഒക്കെ മുന്നി ഇങ്ങനെ തല കുനിച്ച് നിക്കും, ചെറി അതേ പോലെ അമ്മ ഇച്ചു… നീയോ നീ അങ്ങോട്ട് പോണ്ട കൊച്ചാ… ആമാ ഒക്കെ ശെരി അവർക്ക് എല്ലാം അറിയാ നമ്മള് അല്ല നമ്മക്ക് ഇതൊന്നും അറിയില്ല എന്ന് എന്നാലും എന്റെ ഭാര്യ കാരണം നിനക്ക് ഒരു ബുദ്ധിമുട്ട് ആവില്ലേ അവടെ അവരെ face ചെയ്യാൻ എന്നൊക്കെ ആലോചിച്ചപ്പോ പറഞ്ഞ് പോയി…
പവി : ശെരി പോട്ടെ പോട്ടെ…
> 19:55
അച്ഛൻ : താൻ ഒരു പുല്ലും പറയണ്ട, അയാൾടെ ഒരു doctor please doctor ഞാൻ എന്റെ രണ്ട് ചെവിയും വച്ച് കേട്ടതാ.. തന്റെ മോളെ കെട്ടി വച്ചിട്ട് അവനെ ഞാൻ നിങ്ങടെ അവടെ പണിക്ക് വിട്ടതല്ല ഇത്ര ദിവസം ഞാൻ കുട്ടിയെ എങ്ങനെ എങ്കിലും കൊണ്ട് വരാൻ ആണ് നോക്കിയത് പക്ഷെ ഇനി വേണ്ടാ…
അമ്മ തലക്ക് കൈ കൊടുത്ത് നോക്കി ഇരുന്നു
അച്ഛൻ : അവന്റെ ജീവിതം ഞാൻ തൊലച്ചു അങ്ങനെ മതി ഇനി വച്ചോ , എല്ലാ ബന്ധവും തീർന്നു വച്ചോ വച്ചോ…
അച്ഛൻ ഫോൺ കട്ടാക്കി..
അമ്മ : എന്താ
അച്ഛൻ : ഒന്നൂല്ല