അവരോട് ഒരു thanks പറഞ്ഞ് തല ആട്ടി ഞാൻ എറങ്ങി നടന്നു…
പൊറത്ത് എറങ്ങിയതും ഒരു വല്ലാത്ത തണുപ്പ് വന്ന് അടിച്ചു…
അവടെ ആ വല്യ clock നോക്കിയപ്പോ എഴേമുക്കാൽ…
വണ്ടി കാണാനില്ല
ഞാൻ മെല്ലെ തിരിഞ്ഞ് ആ reception ല് പോയി
ആ കുട്ടി എന്നെ ഒന്ന് നോക്കി
ഞാൻ : sorry ഇന്നലെ ഞാൻ വണ്ടി ഇട്ടിട്ട് പോയി
ആ കുട്ടി ചെറുതായി ചിരിച്ച് ഉള്ളിലേക്ക് നോക്കി
ഞാൻ :സോറി, ഒന്നും തോന്നല്ലേ
ഇതൊക്കെ ഇവടെ നടക്കുന്നതാ സാർ
ആ കുട്ടി ഒരു ചെറിയ ചിരിയോടെ പറഞ്ഞു…
അച്ഛൻ ആണെന്ന് പറഞ്ഞ് ആരോ വന്ന് വാങ്ങിക്കൊണ്ട് പോയി
ഫോണിൽ ആരോടോ സംസാരിച്ച് അവരത് പറഞ്ഞു…
തിരിഞ്ഞതും അച്ഛൻ എന്റെ നേരെ വരുന്നു
അച്ഛൻ :
ഞാൻ :
അച്ഛൻ എന്റെ തോളിൽ പിടിച്ച് തട്ടി…
ഞാൻ വരാത്ത ചിരി വരുത്താൻ നോക്കി…
അച്ഛന്റെ കണ്ണ് ചൊവന്നു മൊഖം അങ്ങ് ചീർത്ത് വന്നു…
അച്ഛൻ എന്റെ കൈക്ക് പിടിച്ച് വലിച്ച് അകത്തേക്ക് നടന്നു
നിഷ ആന്റി : ആഹ് ഏട്ടാ
അച്ഛൻ : ആഹ് സതീഷ് വന്നില്ലേ മോളെ
നിഷ ആന്റി : ഇല്ല കാർ എടുക്കാ അതിന്റെ കാര്യം ആയിട്ട് പോയിരിക്കാ
അച്ഛൻ : ആയിക്കോട്ടെ
നിഷ ആന്റി : ശെരി ഞാൻ അങ്ങോട്ട്…
അവരെറങ്ങിയതും അച്ഛന്റെ മൊഖം മാറി… അപ്പറം ഉള്ള ഡോർ തള്ളി തൊറന്ന് റൂമിലേക്ക് കേറി അച്ഛൻ അവരെ ഒക്കെ നോക്കി
കി ക്കു മാമൻ : ആഹ് വന്നോ ഇരിക്ക്…എവടെ പോയേ താൻ
അച്ഛൻ : കൃഷ്ണാ ഈ നിമിഷം വരെ ഒരു വാക്കൊണ്ട് പോലും ഞാൻ നിങ്ങളോട് മോശം ആയി പറഞ്ഞിട്ടില്ല പക്ഷെ ഇപ്പൊ നിങ്ങള് ഇവനോട് കാണിച്ചത് ക്ഷമിക്കാൻ എനിക്ക് പറ്റില്ല എല്ലാം ഞാൻ കേട്ടു സകലതും