Nurse : അയ്യോ ഞാൻ അങ്ങനെ ഒരു തീരുമാനം പറയാൻ
എന്താ ഇവടെ
പെട്ടെന്ന് ഒരു സ്ത്രീ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞ് നോക്കി
ഇവളെ ഞാൻ എവടെ
ശിവ അല്ലേ
ഞാൻ : ആഹ്
മനസ്സിലായോ എന്നെ
ഞാൻ : ആഹ് മറ്റേ ആന്റിടെ assistant
അതേ മീര, ഇന്ദ്രൻ വിളിച്ചിരുന്നു തനിക്ക് വേണ്ട help ചെയ്ത് കൊടുക്കാൻ പറഞ്ഞിണ്ട്
ഞാൻ : പ്ലീസ് മീര ഇത്
പെട്ടെന്ന് അകത്ത് നിന്ന് ഒരു nurse എറങ്ങി വന്നു
അതേ b+ blood വേണം arrange ചെയ്യാ എങ്കി ഒക്കെ അല്ലേ ബാങ്കിന്ന് എടുക്കണം
ഞാൻ : എൻ എന്റെ b+ ആണ് ഞാൻ ഞാൻ തരാ…
ആ ആവേശത്തി അവൾക്ക് വേണ്ടി ചെയ്യാവുന്ന ഏറ്റവും ചെറിയ കാര്യം എന്റെ ശരീരത്തിലെ ചോര മുഴുവൻ ഊറ്റി കൊടുക്കാ എന്നത് മാത്രം ആണ് എന്നുള്ള കൊണ്ട് ഞാൻ തയാറായി
മീര : നിർബന്ധം ഇല്ല നമ്മക്ക് എടുപ്പിക്കാ
ഞാൻ : മീര പ്ലീസ് എന്തെങ്കിലും ചെയ്യണം
മീര : tension ആവണ്ട mini ചേച്ചി എന്താ ആ കുട്ടിടെ അവസ്ഥ
Nurse : ഒറ്റ cut അല്ല ഒരുപാട് ഇണ്ട് അതില് ഒന്നേ വെയിനിൽ ഉള്ളു നല്ല blood lose ഇണ്ട് ഇത്തിരി പ്രശ്നം ആണ്…
അവരത് പറഞ്ഞതും ചങ്ക് ഒന്ന് കാളി കാലിന്റെ ഒറപ്പ് ചെറിയ രീതിക്ക് നഷ്ട്ടപ്പെട്ട് പോയി…
മീര : ഏയ് ഒന്നൂല്ല അവരങ്ങനെ പലതും പറയും മിനി ചേച്ചി തൽക്കാലം ഒന്നും വേണ്ടാ നിങ്ങള് blood വിളിച്ച് പറ നീ വന്നെ
.
.
ഓർമ ശെരി ആണേ മൂന്ന് മണിക്ക് ഞാൻ നോക്കുമ്പോ പരമു മാമ അടുത്തേക്ക് വന്ന് അവക്ക് കൊഴപ്പം ഒന്നൂല്ല പറഞ്ഞു…
ജീവിതത്തിൽ ഇത്ര മാത്രം പ്രശ്നം അനുഭവിക്കാൻ ഞാൻ എന്ത് തെറ്റാ ചെയ്തേ ദൈവമേ പോയ ജന്മത്തിൽ ചെയ്ത കൊടും കുറ്റം എന്തോ ആണ്… വെറക് പോലെ ഞാൻ ഇരുന്ന് പോയി…
.
.