പിന്നീട് ആ കോളേജ് കണ്ടതും ഒരു തെമ്മാടിയുടെ മാറ്റങ്ങൾ ആയിരുന്നു.ഞാൻ കൂടുതൽ പറയുന്നില്ല ഒരുത്തൻ നന്നായപ്പോൾ ഒരു കോളേജ് തന്നെ നന്നായി.
ഇനി കാര്യത്തിലേക്കും വരാം.രജിത് വീട്ടിൽ വന്നു പെണ്ണ് ചോദിച്ചു സ്‌നേഹം ഓക്കേ പറഞ്ഞപ്പോൾ സേതുവിനും ഓക്കേ.എൻഗേജ്മെന്റ് കഴിഞ്ഞു കുറച്ചു ഫ്രീഡം രണ്ടു വീട്ടുകാരും കൊടുത്തു.അവസാനം ഒരു റൂമിൽ വരെയെത്തി കാര്യങ്ങൾ.ജനിക്കാൻ പോകുന്നു കൊച്ചു ആൺ വേണോ പെണ്ണ് വേണോ എന്നു പറഞ്ഞു തുടങ്ങിയാ ബഹളം അവസാനം കല്യാണം മുടങ്ങുന്ന അവസ്ഥയിൽ എത്തി.ആ പ്രായത്തിൽ രണ്ടിനേം കെട്ടിച്ചു വിട്ടാൽ ശെരിയാകില്ല എന്നുപറഞ്ഞു സേതു തത്കാലം കല്യാണം സ്റ്റോപ്പ് ചെയ്തു.പുറത്തു അതികം ആർക്കും ഇത് അറിയില്ല എന്തിനു മേഘ പോലും ഈ അടുത്താണ് കാര്യങ്ങൾ അറിഞ്ഞതും .നമ്മടെ സ്‌നേഹത്തിനും 25വയസ് ആകുബോൾ കല്യാണം നടത്തും.അതുയായതും ഈ വർഷം.രജിത് ഇപ്പോൾ പരിസിലാണ് ബിസിനസ് ഒക്കെയായി വർഷത്തിൽ മൂന്നു തവണ അവൻ വന്നു സ്‌നേഹയെ കാണും.
ഇപ്പോൾ ഈ കാര്യം പറയാൻ കാരണം നമ്മടെ സ്‌നേഹം കുറച്ചു സ്മാർട്ടും സ്വന്ദരവും കൂടുതൽ ആയതുകൊണ്ട് ഈ കഥയിലെ പലരും പെണ്ണ് ചോദിച്ചു വരും എത്ര കടപ്പാട് ഉള്ളവര് ആയാലും അപ്പോൾ സേതു പെണ്ണിനെ കെട്ടിച്ചു കൊടുത്തില്ലയെന്നു നിങ്ങൾ പറയരുത്.
സ്‌നേഹ നേരെ വന്നതും മേഘയുടെ അടുത്തേക്കും ആയിരുന്നു..
“ചേച്ചി “.
മേഘ അവളുടെ ബുക്കും മറ്റു സാധനങ്ങളും പഴയ സ്ഥലത്തും തന്നെ വെക്കുന്ന തിരക്കിയിൽ ആയിരുന്നു.
“എന്താണ് സ്‌നേഹം “.മേഘ ജോലി തുടർന്നു അവളോട് ചോദിച്ചു..