അത്രയും നടന്നിട്ടും സേതുവിന്റെ ആ പ്രവർത്തി കണ്ടും സത്യൻ ചിരിച്ചു…
“സേതുയേട്ടാ “..ആദി പേടിയോടെ സേതുവിനെ നോക്കി വിളിച്ചു..
“നീ സേവിയെ പോയി കണ്ടാൽ മതി.ഇതാ അവന്റെ നമ്പർ “..സേവിയുടെ നമ്പറും ആദ്യം കൊടുത്തു.”നിന്റെ സ്വയ രക്ഷക്കും കൊണ്ട് വന്നതാണേങ്കിലും.ഇനി വരുബോൾ ആയുധമായിട്ട് എന്റെ വീട്ടിൽ കയറിയാൽ “..ആദിയുടെ കൈയിൽ തോക്ക് തിരിച്ചു കൊടുത്തു സേതു അവനെ പറഞ്ഞുയച്ചു…
അവൻ പോയപിറകെ സേതു മൊബൈൽ എടുത്തു സേവിയെ വിളിച്ചു…
“എന്നാടാ “..
“നീ തടിയനോടും രെഞ്ചുവിനോടും പറ പത്തു ദിവസതേക്കുയുള്ള ഡ്രസ്സ് എടുത്തു വരാൻ “..
“അപ്പോൾ ഞാൻ വരണ്ടേ “…
“നീ ഞാൻ വിളിക്കണോ ”
ഒരു ചിരിയോടെ സേവി കോൾ കട്ട് ചെയ്തു…
സേതു അവന്റെ റൂമിലേക്ക് കയറി വന്നു..
മേഘ ഒരു ബാഗിൽ അവളുടെ ഡ്രസ്സ് എടുത്തു വെക്കുയായിരുന്നു..
“സോറി താൻ തിരിച്ചു പോകാം ഞാൻ കാരണം തന്റെ ജീവിതം കൂടെ “അവളുടെ അരികിലേക്കും ചെന്നു നിന്നും സേതു പറഞ്ഞു..
മേഘ എന്റെ നേരെ തിരിഞ്ഞു നിന്നും.അവളുടെ കണ്ണ് കലങ്ങിയിരുന്നു.മുഖ ദേഷ്യം കൊണ്ട് ചുവന്ന തക്കാളി പോലെയും.
എന്നെ ഞെട്ടിച്ചുകൊണ്ട് അടുത്ത നിമിഷം മേഘയുടെ വലതും കൈയുയർത്തി എന്റെ മുഖം പൊതി ഒരു അടി അടിച്ചു..
ഞാൻ കവൾ പൊതിപിടിച്ചു അവളെ നോക്കി..
“ഞാൻ തന്റെ ആരാ “..മുഖം കേറ്റിവെച്ചു കൈകെട്ടി നിന്നും മേഘ എന്നോട് ചോദിച്ചു…
“ഭാര്യയല്ലേ “..അത്ര ഉറപ്പില്ലാതെ ഞാൻ മറുപടി പറഞ്ഞു..
വേറെയൊന്നു കൊണ്ടല്ല ഇനിയും അടികൊള്ളാൻ വയ്യ അതുകൊണ്ടാ…
“എന്നിട്ടാണോ എന്നെ വഴിയിൽ ഇറക്കി വിട്ടിട്ടു പോയതും “..