ആദി വീണ്ടും സോഫയിൽ ഇരുന്നു…
മേഘ അവളുടെ ഡ്രസ്സ് മാറി ആദിയോട് സംസാരിച്ചുയിരിക്കുകബോൾ ആയിരുന്നു സേതു വീട്ടിലേക്കും കയറിവരുന്നത്..
സേതുവിനെ കണ്ടും മേഘയും ആദിയും എഴുന്നേറ്റു..
“എന്നാ ആദി പെട്ടെന്ന് എന്തെകിലും പ്രശ്നമുണ്ടോ “സേതു ആദിയോട് ഇരിക്കാൻ പറഞ്ഞു..
“മാധവൻ കഴിഞ്ഞ ദിവസം വന്നു തറവാടിന്റെ പടിപ്പുര പൊളിച്ചു.കമ്പനിയിലെ സ്റ്റാഫിനെ മുന്നിൽ നിർത്തി സമരം തുടങ്ങി.അടുത്ത ശെനിയാഴ്ച ബോർഡ് മീറ്റിങ് ആണ്, വല്യച്ഛൻ പറഞ്ഞു സേതുയേട്ടൻ വരണമെന്ന് “..ആദി അവൻ വന്നതിന്റെ ഉദ്ദേശം വിശദമായി പറഞ്ഞു..
“അവൻ വരില്ല “.എല്ലാംകേട്ടു നിന്ന സത്യൻ മുന്നിലേക്ക് കയറി നിന്നും ആദിയോട് പറഞ്ഞു..
എന്നാൽ അടുത്ത നിമിഷം തന്നേ സേതു അവളെ വെട്ടി..”ഞാൻ വരും “.
“നിന്റെ അമ്മയെയും പെങ്ങളെയും ഇവിടെയിട്ടിട്ട് നീ പോകുവോ “..
സത്യന്റെ വാക്കുകൾ കേട്ട് അറപോടെ മേഘ അയാളെ നോക്കി…
“ഞാൻ എന്റെ മോൾക്കും വേണ്ടിയാണ് ഞാൻ പോകുന്നെ “.. സേതുവിന്റെ ശബ്ദം പതിവിലും ഉച്ചത്തിൽ ആയിരുന്നു..
“ഏതോ ഒരുത്തനെ കെട്ടി ആരോടെയു കൊച്ചിനെ പ്രസവിച്ചു,ഇപ്പോൾ ചത്തു മണ്ണ് അറിഞ്ഞപ്പോൾ നിന്റെ മോളോ”..
സത്യന്റെ വായിൽ നിന്നും വീണതും കേട്ടു സേതുവിന്റെ ദേഹം വരിഞ്ഞ് മുറുക്കി..
“എന്റെ തന്ത ആയിപോയി “..
സത്യൻ അവനെ നോക്കി പുച്ഛിച്ചു ചിരിച്ചു…
അടുക്കളയിൽ നിന്നിരുന്ന മീനാക്ഷി സേതുവിന്റെ ശബ്ദകെട്ടും പുറത്തേക്കുയിറങ്ങി വന്നു…
“എന്തൊക്കെയാണ് ഗോപു നീ പറയുന്നേ “..മീനാക്ഷി അവന്റെ കോളറിൽ പിടിച്ചു കൊണ്ട് ചോദിച്ചു…