“എന്താ ആദി ഈ വഴിക്കു”.പതിവിലും ഗംഭീരം ഉണ്ടായിരുന്നു അയാളുടെ ശബ്ദതിനും.
“മാമ്മ ഞാൻ സേതുയെട്ടനെ കാണാനാണ് വന്നതും “.ആദിയും സത്യന്റെ മുന്നിൽ പേടിക്കാതെ പറഞ്ഞു..
“അവൻ ഇവിടെയില്ലേ എന്തു ഉണ്ടെങ്കിലും എന്നോട് പറഞ്ഞാൽ മതി “.
“മാമ്മ എന്നു വിളിച്ചു നാവ് കൊണ്ട് എന്നെ മാറ്റി വിളിപ്പിക്കരുത് “ആദി ശബ്ദം താഴ്ത്തി സത്യനോട് ചിറി..
“എന്തടാ നീ പറഞ്ഞേ “ഇരുന്നു എടുത്തു നിന്നും അയാൾ എഴുന്നേറ്റു..
“അവിടെ ഇരിയോടോ”.ആദി അവന്റെ അരയിൽ കരുതിയ തോക്ക് എടുത്തു കൈയിൽ പിടിച്ചു..
ആദിയുടെ ആ പ്രവർത്തിയിൽ സത്യൻ ഒന്നു അടങ്ങി..
“തന്റെ ചതിയുടെ കഥയൊക്കെ എനിക്കും അറിയാം അതാ അരയിൽ ഇത് വെച്ചു ഇങ്ങോട്ട് കയറി വന്നതും “.. ഒരു പുച്ഛ ചിരിയോടെ ആദി അയാളെ നോക്കി…
“നീ വീട്ടിൽ കേറി തോന്നിവ്യാസം കാണിക്കുന്നോ “..
“താൻ ഇവിടെ കിടന്നു എന്ത് അഭിയാസം കാണിച്ചാലും സേതുയേട്ടനെ ഞാൻ കൊണ്ടുപോകും “..
അപ്പോളേക്കും ചായയുമായി സ്‌നേഹ അങ്ങോട്ട് വന്നു..
സത്യൻ ചായ മേടിച്ചില്ല..
“നല്ല ചായ “.സ്‌നേഹ നീട്ടിയെ ട്രയിൽ നിന്നും ഒരു കപ്പ് ചായയെടുത്തു ആദി കുടിച്ചു കൊണ്ട് സത്യനെ നോക്കി കൊണ്ട് ആദി പറഞ്ഞു..
സ്നേഹയുടെ പുറകെ മീനാക്ഷിയും അങ്ങോട്ട് വന്നു…
“ഇതാരാ സത്യേട്ടാ “..
“ആദി എന്റെ ഒരു സുഹൃത്തേ മകനാണ് “.അയാൾ അവരോട് മറുപടി പറഞ്ഞു..
“നീ ഇപ്പോൾ ചെല്ല് ഞാൻ അവന്റെ നമ്പർ തരാം.അല്ലെങ്കിൽ വേണ്ട ഞാൻ അവന്റെ ഷോറൂം കാണിച്ചു തരാം”..ആദിയെ ഒഴുവാക്കാൻ തീരുമാനിച്ചു സത്യൻ സോഫയിൽ നിന്നും എഴുന്നേറ്റു..