ഇന്ന് കോളേജ് അവിധിയാണ് മേഘ താമസിച്ചാണ് എഴുനേറ്റത്തും..
രാത്രിയിൽ തന്നെ പ്രകാശ് അങ്കിളിന് കുഴപ്പമില്ലയെന്നു അച്ഛൻ വിളിച്ചു പറഞ്ഞുയിരുന്നു..
ബാത്‌റൂമിൽ പോയി ഫ്രഷായി മേഘ അടുക്കളയിലേക്കും പോയി..പതിവുപോലെ മേഘ വന്നപ്പോൾ മീനാക്ഷി പലഹാരത്തിന്റെ ചാർജ് അവളെ ഏല്പിച്ചു അവരും ഉച്ചക്കുംയുള്ളതും നോക്കി..
രണ്ടുപേരും തമാശ പറഞ്ഞു അടുക്കളയിൽ ജോലിയിരിക്കുബോൾ ആയിരുന്നു കോളിങ്ങ് ബെൽ അടിക്കുന്നത് കേട്ടതും.
“ഞാൻ നോക്കികൊള്ളാം”..അടുക്കളയിലേക്കും വരുവായിരുന്ന സ്‌നേഹ ഹാളിൽ നിന്നും വിളിച്ചു പറഞ്ഞു ഡോറിന്റെ അടുത്തേക്കും നടന്നു…
“ആരാ “..
ടി ഷർട്ടും ജിൻസും മുഖത്തും ഒരു സൺ ഗ്ലാസ് വെച്ചുയിരുന്ന അവനോട് സ്‌നേഹ ചോദിച്ചു…
“സേതുയേട്ടൻ “..മുഖത്തെ സൺ ഗ്ലാസ് മാറ്റി അവൻ ചോദിച്ചു.
ആദി ആയിരുന്നു വന്നതും..
“നിങ്ങൾക്കും വീട് മാറിയതും ആയിരിക്കും”..
“സത്യൻ മാമൻ “.തിരിഞ്ഞു പോകാൻ തുടങ്ങി സ്‌നേഹയോട് ആദി ചോദിച്ചു..
സ്‌നേഹയുടെ മുഖത്തെ സംശയം മാറി ചിരിയായിരുന്നു…
“അച്ഛനെ അറിയുമോ, കേറിവരും “.ആദിയെ അകത്തേക്കും വിളിച്ചു ലീവിങ് റൂമിലെ സോഫയിൽ ഇരുത്തി സ്‌നേഹ അകത്തേക്കും നോക്കി വിളിച്ചു.”അച്ഛനെ കാണാൻ ഒരാൾ വന്നിരിക്കുന്നു “..ആദിയെ നോക്കി ചിരിച്ചിട്ട് അവൾ ചായ എടുക്കാൻ അടുക്കളയിലേക്കും പോയി..
സ്നേഹയുടെ വിളികേട്ട് പുറത്തേക്കുയിറങ്ങി വന്ന സത്യൻ കാണുന്നത് സോഫയിൽ ഇരിക്കുന്ന ആദിയെയാണ്..അവനെ കണ്ട മാത്രയിൽ സത്യൻ ഒന്നും പേടിച്ചു..
പഴയ സാത്താൻ സത്യനായി ആദിയുടെ മുന്നിലേക്ക് ചെന്ന് അവന്റെ എതിരെയുള്ള സോഫയിൽ അയാൾ ഇരുന്നു…