“ഞാൻ പറഞ്ഞത് ശെരിയല്ലേ മേഘ,കൂട്ടി ഇയാൾക്കും ഒരു സാരി എടുക്കും “.എന്റെ തോളിൽ കൈവെച്ചു സെയിൽസ് ഗേളിനോട് ആ ചെറ്റ പറഞ്ഞു..
ഞാൻ എന്റെ ഷോൾഡർ കുടഞ്ഞു.
അവൻ കൈപിൻവലിച്ചു അപ്പോളേക്കും..
അവന്റെ അടുത്തും നിന്നും ഞാൻ മുന്നിലേക്ക് കുറച്ചു നീങ്ങിനിന്നും..
“ചേച്ചിക്ക് ഒരു സാരി നോകാം “.യാമിനീയും ആ നാറിയുടെ പക്ഷം പിടിച്ചു ഹരിയോട് പറഞ്ഞു..
“ഹരി എനിക്കും ഒരു കോൾ വിളിക്കണം “അവന്റെ മുഖത്തെക്കും ദേഷ്യത്തിൽ ഒന്നും നോക്കി ഞാൻ അവിടെനിന്നു മാറി..
ആ ചെറ്റ എന്നെ വിടുമോ..
“മേഘ കോളേജ് ടീച്ചർ ആണെല്ലേ “.യാമിനിക്കും ഡ്രസ്സ് നോക്കണേ സമയം കുറച്ചു മാറിനിന്നിരുന്ന എന്റെ അടുത്തേക്കും വീണ്ടും വന്നുയിരുന്നു ജീവൻ ചോദിച്ചു..
“മ്മ് “.ഞാൻ ഒന്നും മുളി..
“ഹസ്ബൻഡ് എന്തുചെയുന്നു,ശെരിക്കും മേഘയെ കണ്ടാൽ കല്യാണം കഴിഞ്ഞതാണെന്ന് പറയില്ലേ”..അവന്റെ ഷോൾഡർ കൊണ്ട് എന്റെ കൈയിൽ ഒന്നും തട്ടി..
അത്രയും പേരുടെ മുന്നിലിട്ടു അവന്റെ മോന്തക്കു ഒന്നും കൊടുക്കാൻ തോന്നിയെനിക്കും..
“മിസ്റ്റർ ജീവൻ ഒന്നും എന്റെ കൂടെ വരുവോ “.ഞാൻ ചിരിച്ചു കൊണ്ട് അവനോട് ചോദിച്ചു..
“യെസ് വരാലോ”.അവൻ മുഖത്തെ സൺഗ്ലാസ് മാറ്റി അവന്റെ മുഖം അങ്ങും തിളങ്ങി ആ സമയം..
ഞാൻ ലേഡീസിന്റെ ട്രൈയൽ റൂമിന്റെ അടുത്തേക് നടന്നു.എന്റെ പുറകെ ജീവനും വന്നു..
ഞാൻ ചുറ്റുയൊന്നും നോക്കി..
“ജീവൻ എന്താണ് തന്റെ ഉദ്ദേശം “..ഞാൻ അവന്റെ മുഖത്തെക്കും ദേഷ്യത്തിൽ നോക്കി ചോദിച്ചു..
“എന്താ മേഘ ഇങ്ങെനെയോക്കേ ചോദിക്കുന്നെ “.അവന്റെ മുഖത്തെ ചിരിപോയി ആളുകൾ ഞങ്ങളെ നോക്കുന്നുണ്ടോ എന്നു കരുതി ചുറ്റും ഒന്നുനോക്കി..