“മേഘകും കോഫി പറയട്ടെ”ജീവൻ എന്നോട് ചോദിച്ചു..
“ഞാൻ കോഫി കുടിക്കില്ല “.അവനോട് മറുപടി പറഞ്ഞു എന്റെ വലതും കൈ ഹരിയുടെ തൊടയിൽ ഞാൻ ഒന്നും പറിച്ചുയെടുത്തു..
ഹരി വേദന കടിച്ചുപിടിച്ചു എന്നെ നോക്കി..
“നമ്മൾക്കും എന്നാൽ ഇറങ്ങാം “..ഹരി അവരോട് പറഞ്ഞു എന്നെ സങ്കടത്തോടെ ഒന്നും നോക്കി എഴുന്നേറ്റു..
ഞങ്ങൾ ക്യാഷ് കൊടുത്തു പുറത്തേക്കുയിറങ്ങി.
ഹരിയുടെ xuv യിൽ ആയിരുന്നു ഞങ്ങൾ ഷോപ്പിങ് മാളിലേക്കും പോയതും.ഞാനും യാമിനിയും പുറകിൽ ആയിരുന്നു ഇരുന്നതും. ജീവൻ എന്നു പറയുന്ന തെണ്ടി നമ്മടെ നാടിന്റെ കുറ്റവും പറഞ്ഞു സായിപ്പിന്റെ സാധനം പെരിയ സാധനം എന്നു പറഞ്ഞു മുന്നിൽ ഹരിയുടെ കൂടെ..
എന്തു പറഞ്ഞു കഴിഞ്ഞാലും അവസാനം കേട്ടോ മേഘ എന്നൊരു വിളിയും..
ഞാൻ കാര്യത്തിലേക്കും വരാം..യാമിനിക്കും ഡ്രസ്സ് നോക്കാൻ ഞങ്ങൾ ഒരു ഷോപ്പിൽ കയറി.ഹരി യാമിനിയുടെ കൈയിൽ പിടിച്ചു മുന്നിലും എന്റെ പുറകെ മണപ്പിച്ചു ജീവനും.
യാമിനിക്കും കേരളസാരി വേണമെന്നു പറഞ്ഞു.. ഷോപ്പിലെ ലേഡിസ്റ്റഫ് കുറെ സാരികൾ നിരത്തിയിട്ടും..
ഞാൻ എല്ലാം നോക്കി കുറച്ചു മാറിയാണ് നിന്നിരുന്നത്..
“നിന്നക്ക് സാരി ബോറാണ് യാമി, മേഘയെ പോലെ ഹിപ്പുള്ള പെണ്ണുകുട്ടികൾക്കാണ് സാരി മാച്ചിങ് “..
അപ്പോളാണ് എന്റെ പുറകിൽ മണം പിടിച്ചു നിന്നവനെ ഞാൻ അറിയുന്നത്..
അവന്റെ ഡയലോഗിനും പുറകെ സാരി എടുത്തു കാണിക്കുന്ന ലേഡിസ്റ്റഫ് എന്നെയൊരു നോട്ടം നോക്കി..
എന്റെ സ്വഭാവം അറിയാവുന്നതും കൊണ്ട് പേടിച്ചുപോയ ഹരി എന്റെ മുഖത്തെക്കും നോക്കിയില്ല..