ഹരിയുടെ ഭാവി വധുവും അവളുടെ ചേട്ടനും..
ഹരിയുടെ ഭാവി വധുവാണ് യാമിനി ദുബായിൽ ജനിച്ചു വളർന്ന ഒരു മലയാളി പെണ്ണ്കൂട്ടി ഇനി എനിക്കും പ്രശ്നമാക്കൻ കെട്ടിയെടുത്ത നാറിയുടെ പേര് ജീവൻ.
കോളേജിൽ നിന്നും ഇറങ്ങിയാ സമയം തന്നെയായിരുന്നു ഹരിയുടെ കോൾ വന്നതും.
കോളജിന്റെ അടുത്തുള്ള കോഫിഷോപ്പിൽ അവൻ ഉണ്ടെന്നു എന്നോട് അവിടെ വരെയും ഒന്നും ചെല്ലെന്നും പറഞ്ഞുയായിരുന്നു..
ഒഴിഞ്ഞുമാറാൻ നോക്കി ഭാവിലെ നാത്തൂനെ പിണക്കൻ പറ്റാത്ത കൊണ്ട് ഞാൻ അങ്ങോട്ട് പോയി..
ഞാൻ കോഫി ഷോപ്പിൽ കയറിയാ ചെന്ന സമയതും കോളേജിലെ കുറച്ചു പിള്ളേർ അവിടെയുണ്ടയിരുന്നു അവരും എല്ലവരും എന്നെ നോക്കി ചിരിച്ചു ഞാൻ തിരിച്ചു..
ഹരി എന്നെ കൈയുർത്തി അവരുടെ ടേബിളിലേക്ക് വിളിച്ചു ഞാൻ അങ്ങോട്ട് നടന്നു ചെന്നു..
“ഹായ് ചേച്ചി “.യാമിനി എന്നോട് പറഞ്ഞു..
“ഹായ് “ഞാനും തിരിച്ചു അവളോട് പറഞ്ഞു.
“ഹായ് മേഘ”.
തിരിച്ചു ഹായ് ഒന്നും പറയാൻ ഞാൻ പോയില്ല..
അവന്റെ ഷേവ് ചെയിത മോന്തയും ഒരു സൺഗ്ലാസ് ഒറ്റ നോട്ടത്തിൽ കണ്ടാൽ അറിയാം നല്ല അസൽ കോഴി ആണെന്നും..
“എന്നടാ വിളിച്ചേ “.ഹരിയോട് ഞാൻ ചോദിച്ചു.
“അതു ചേച്ചി ഞങ്ങൾ ചെറിയ ഒരു ഷോപ്പിങ് ആയിട്ട് ഇറങ്ങിയതാണ്”..ഹരി എന്നോട് പറഞ്ഞു യാമിനിയിലേക്കും കണ്ണോടിച്ചു എന്നെയോന്നും രക്ഷിക്കു എന്നു പറയുപോലെ നോക്കി..
“നിങ്ങളുടെ ഷോപ്പിങ് നടകട്ടെ ഞാൻ ഇറങ്ങുവാ “.അനിയൻ ഓക്കേ തന്നെയാണ് പെട്ടെന്ന് ഇവിടെന്ന് രക്ഷപെടണം..
“ചേച്ചി പോകല്ലേ ഞങ്ങൾക്ക് കുറച്ചു ഷോപ്പിങ് കൂടെയുണ്ട് “.ഹരി എന്റെ കയ്യിൽ കയറി പിടിച്ചു അവന്റെ അടുത്ത കസേരയിൽ പിടിച്ചുയിരുത്തി..