അവളെക്ക് മുഖം കൊടുക്കാതെ ഞാൻ നടന്നു..
“മേഘ പ്ലീസ് ഞാൻ പറയട്ടെ “.എന്റെ കൈയിൽ പിടിച്ചു നിർത്തി കിർത്തന പറഞ്ഞു..
അവിടെ നിന്നിരുന്ന കോളേജിലെ പിള്ളേര് ഞങ്ങൾ തന്നെ നോക്കി നിൽക്കുന്നുണ്ട്..
അവളുടെ കൈ കുടഞ്ഞു കളഞ്ഞു ഞാൻ മുന്നോട്ട് നടന്നു…
“ഡി ഞാൻ പറയുന്നത് കേട്ടിട്ട് നീ പോകോ “.കിർത്തിയുടെ ശബ്ദം കുറച്ചു ഉയർന്നു..
ഞാൻ തിരിഞ്ഞു നിന്നു കൈകെട്ടി അവളെ നോക്കി.”എന്താ നിനക്കു പറയാൻ ഉള്ളതും “..
“അവൻ അങ്ങോട്ട് കയറി വരുമെന്ന് ഞാനും കരുതിയില്ല “..കുറ്റവാളിയെ പോലെയാണ് കിർത്തി എന്റെ മുന്നിൽ നിന്നത്..
“കഴിഞ്ഞോ “.അത്രയും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു..
“പ്ലീസ് എന്നോട് ഒന്നും മിണ്ടാടി “അവൾ എന്റെ പുറകെ വീണ്ടും വന്നു പറഞ്ഞു..
ഞാൻ മൈൻഡ് ചെയ്തില്ല..
കിർത്തി തന്നെയാണ് പറഞ്ഞതു അവനുമായുള്ള ബന്ധം എല്ലാം നിർത്തിയെന്നു.എന്നിട്ടും ഒരു മുന്നറിപ്പ് കുടുതെ അവൻ അവിടെ കേറി വന്നെങ്കിൽ.
മുന്നിൽ നിൽക്കുന്ന ശത്രുവിനേക്കാൾ അപകടകാരിയാണ് കള്ളങ്ങൾ ഒളിക്കുന്ന സുഹൃത്തു..
ഒരു ചടങ്ങും പോലെ ബ്രേക്ക് ടൈംമിൽ ഒക്കെയും കിർത്തി എന്നെ നോക്കി ചിരിച്ചു.ഞാൻ ഒന്നിന്നും മുഖം കൊടുക്കാൻ പോയില്ല..
പിന്നെ കിർത്തന എന്റെ മുന്നിൽ വരുന്നത് കോളേജ് വിടാൻ സമയമാണ്.
“സോറി ഞാൻ എല്ലാം പറയാം ”
“എനിക്കും നിന്റെ ഒരു കഥയും കേൾക്കണ്ട.എന്റെ പുറകിൽ ഇനി വരരുത് “.ഞാൻ ബാഗ് എടുത്തു സ്റ്റാഫ് റൂമിൽ നിന്ന് ഇറങ്ങി…
ഇനിയും ഞാൻ അവളെ വിശ്വാസിക്കാനോ..
വീട്ടിലേക്കുള്ള തിരിച്ചു വരുബോൾ ആയിരുന്നു അടുത്ത മാരണം വന്നു കാലിൽ ചുറ്റിപിടിച്ചതും..