അത്രയും നേരം ഉള്ളിൽ ഒതുക്കിയ മുഴുവൻ മേഘയുടെ കണ്ണിൽ നിന്നും ഒഴുകിയിറക്കി..
ലത ഒന്നും മിണ്ടിയില്ല മേഘയുടെ കരച്ചിൽ അവസാനിക്കും വരെയും.
കുറച്ചു സമയം ആ മുറിയിൽ നീണ്ടും നിന്ന മൗനം അവസാനിച്ചു ലത സംസാരിച്ചു തുടങ്ങി.
“ഗോപു ആയിട്ട് എന്തെങ്കിലും പ്രശ്നമുണ്ടോ മോളെ “..
തന്റെ മുഖതേക്കും നോക്കി ഒന്നും ചിരിച്ചോണ്ട് നിസാരമായി തന്റെ അമ്മ ചോദിച്ച ആ ചോദ്യതിനും.. നിർവികരതയോടെ നോക്കി നിൽക്കാനെ മേഘക്കും കഴിഞ്ഞുള്ളു..
താൻ അമ്മയോട് എന്തു പറഞ്ഞാലും അത് കള്ളമാകും.തന്നിക്കും ഒരിക്കലും ഗോപുസിന്റെ മനസ്സിൽ വേറെയൊരാൾ ഉണ്ടെന്ന് സമ്മതിക്കാൻ കഴിയില്ല..
“നീ എഴുന്നേറ്റെ “.ലത മേഘയെ കട്ടിലിൽ എഴുന്നേപ്പിക്കാൻ നോകിയെങ്കിലും..
“എനിക്കും വയ്യ അമ്മേ “..മേഘ ഒഴിഞ്ഞുമാറി കട്ടിലിൽ തന്നെ ചുരുണ്ടു കിടന്നു..
“നിന്റെ അച്ഛൻ പറഞ്ഞതും മാത്രെമേ നീ ഇതുവരെയും അനുസരിച്ചുയിട്ടുള്ളു.ഈ ഒരു തവണ ഈ അമ്മ പറയുന്നതും മോൾ കേൾക്കണം.”..
മേഘ തലയുർത്തി ലതയെ നോക്കി..
“മിനാക്ഷി എന്നെ വിളിച്ചിരുന്നു.നിങ്ങൾ രണ്ടുംപേരും പ്രതീഷിക്കാത്ത സമയതും നടന്ന ഒരു കല്യാണം. വർഷം നാല് ആകുന്നു.രണ്ടുപേരും മനസ് തുറന്നു സംസാരിച്ചാൽ ഈ പ്രശ്നങ്ങൾ അവസാനിക്കും. ഞാൻ വിളിക്കണോ ഗോപുവിനെ.ഇനി നിങ്ങളുടെ പ്രശ്നം എന്നോട് പറയാൻ മടിയാണെങ്കിൽ താഴെ അച്ഛനുണ്ട്.നിന്റെ ജീവിതമാ എത്ര ആയാലും കല്യാണം കഴിഞ്ഞു ആദ്യമാണ് നീ ഒറ്റക്കും ഒരു വരവും.മോൾ തിരിച്ചു പോണം നല്ലതോ ചിത്തയോ സംഭാവികട്ടെ.നിന്റെ ഗോപുസ് അല്ലെ”.അത്രയും പറഞ്ഞു മേഘയുടെ നെറ്റിൽ ഒരു ഉമ്മ കൊടുത്തു ലത റൂമിൽ നിന്നുയിറങ്ങി..