സത്യം പറഞ്ഞാൽ അവനെ പിടിച്ചു കൊണ്ട് വന്നതാണ്.ഇവിടെ തിരിച്ചു വന്നു കഴിഞ്ഞാപോൾ അവന്റെ സ്വഭാവം തന്നെ മാറിപ്പോയി രാവിലേ പോകും രാത്രിയിൽ കേറിവരും.അവസാനം ഒരു ദിവസം ആ പുറത്തു കിടക്കുന്ന കാർ ആയിട്ട് വന്നു ഒരു ജോലി കിട്ടിയെന്നു പറഞ്ഞു.അതു കഴിഞ്ഞു കല്യാണം കാര്യം പറഞ്ഞു ഞാൻ കുറെ നടന്നു.സത്യം പറയാലോ മോളെ ഇവിടെ സോഫയിൽ ക്രിക്കറ്റ്‌കളി കണ്ടും കിടന്നവന്നെ നിന്റെ കല്യാണത്തിന് വിളിച്ചു കൊണ്ട് വന്നതായിരുന്നു,ഞങ്ങളുടെ ഭാഗ്യമാണ് നിന്നെ പോലൊരു മോളെ കിട്ടിയത്..”..എല്ലാം പറഞ്ഞു കഴിഞ്ഞു ദോശ ഉണ്ടാക്കി കൊണ്ടുയിരുന്ന മേഘയുടെ പുറകിലുടെ കെട്ടിപിടിച്ചു മീനാക്ഷി അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു…
മേഘകും ആ നിമിഷം സന്തോഷവും സങ്കടവും വന്നു.
മറ്റൊരു വീട്ടിൽ ആയിരുന്നെങ്കിൽ എന്റെ പഴയ ബന്ധം പറഞ്ഞു.എന്റെ അച്ഛന്റെ കൈയിലെ ക്യാഷ്നും എന്നിക്ക് ഒരു വിലയിട്ടന്നെ.ഇവിടെ ആരും എന്നോടും പിണങ്ങിട്ടില്ല എന്നെ കുറ്റപെടുത്തിയില്ല.
ഇനിയും മുന്നിൽ ആകെയൊരു തടസം എന്റെ ഗോപുസിനെ എന്നിൽ നിന്നും തട്ടിയെടുക്കാൻ അനുവും അവളുടെ മകളും വരുമോ എന്നുയുള്ളതാണ്..
മേഘ തിരിച്ചു റൂമിൽ വന്നപ്പോളും സേതു ഉറക്കത്തിൽ ആയിരുന്നു..
മേഘ പതിവുപോലെ സ്‌നേഹയോടും അമ്മയോട് പറഞ്ഞു കോളേജിയിലേക്കും ഇറങ്ങി…
——————————————————————
സേതു 😡
“സേതു എഴുന്നേക്കു സേതു”..
അമ്മുമോളുടെ വിളിയാണ് സേതുവിനെ ഉറക്കത്തിൽ നിന്നും വിളിച്ചു ഉണർത്തിയത്…
അവൻ ഒരു കാര്യം തീരുമാനിച്ചു നിമയത്തിന്റെ സഹായം കൊണ്ട് തന്റെ മോളെ സ്വന്തം ആക്കണം.