“ഇല്ലടാ “.റിജോ സേതുവിനോട് പറഞ്ഞു അവരുടെ കാർ മുന്നോട്ട് എടുത്തു…
സേതു അവന്റെ കാറിന്റെ അരികിലേക്കും നടന്നു…
വീട്ടിലേക്കും കയറുമുന്നേ സേതുവിന്റെ മൊബൈൽ വീണ്ടും റിങ് ചെയ്തു..
സേതു കോൾ എടുത്തു..
“എന്താ ആദി “..
“കിരൺ പുറത്തേക്കു കടക്കാൻ ഒരു പ്ലാനുണ്ട് “..
“അമ്മുമോൾ “..
“പേടിക്കണ്ട ഏട്ടാ സേഫ്യാണ് “..
സേതു കോൾ കട്ട് ചെയ്തു വീടിന്റെ അകത്തേക്കും കയറി…
—————————————————————————
മേഘ ❤️🩹
പിറ്റേന്ന് ഉറക്കം എഴുന്നേറ്റു വന്ന മേഘ കാണുന്നത് റൂമിലെ സോഫയിൽ കാലിന്റെ ഇടയിൽ കൈവെച്ചു ഒരു വശം ചരിഞ്ഞു കിടക്കുന്ന അവളുടെ ഗോപുസിനെയാണ്..
മേഘ അവന്റെ അരികിലേക്കും നടന്നു ചെന്നു ആൾ നല്ല ഉറക്കമാണ്.
കുറച്ചു സമയം അവനെ കണ്ടപ്പോൾ അവൾക്കു ഒരു ആശ്വാസം തോന്നിയെങ്കിലും അനുവിന്റെയും മോളുടെയും കാര്യം അവളെ വേട്ടയാടി.
ഇപ്പോൾ ഒറ്റക്ക് അല്ലെ വന്നിയിരിക്കുന്നത്.അവരും കൂടെ വരാൻ ഇഷ്ടമല്ലെന്നു പറഞ്ഞു കാണും.
അവൾ തന്നെ മനസ്സിൽ ഒരു കഥ മെനഞ്ഞുയെടുത്തു..
മേഘ കുളിച്ചു കഴിഞ്ഞു അടുക്കളയിലേക്കു ചെന്നു..
“അവൻ വന്നോ മോളെ”..അടുക്കളയിലേക്കും ചെന്നപാടെ മീനാക്ഷി മേഘയോട് ചോദിച്ചു..
“ആ അമ്മേ,ഞാൻ രാവിലെ എഴുന്നേറ്റപ്പോളാണ് ആളെ കണ്ടത്”.മേഘ മറുപടി പറഞ്ഞു മീനാക്ഷിയുടെ കൈയിൽ നിന്നു ചട്ടുകം വാങ്ങി ദോശ മാറിച്ചിട്ടു..
“മീനാക്ഷി ഞാൻ ഇറങ്ങുയാണ്,ചിലപ്പോൾ ഇന്നു വരില്ല”.സത്യൻ ഹാളിൽ നിന്നും വിളിച്ചു പറഞ്ഞു..
മീനാക്ഷി അടുക്കളയിൽ അങ്ങോട്ട് ചെന്നു സത്യനെ യാത്രയാക്കി..
മേഘക്ക് അയാളുടെ സൗണ്ട് കേട്ടപ്പോൾ തന്നെ ദേഹത്ത് എന്തോപോലെ തോന്നി..