സേതു കോൾ എടുത്തു..
“എന്താ അങ്കിളെ “.എം ൽ എ രാജേന്ദ്രൻ ആയിരുന്നു..
“ഞാൻ ഈ കേസ് വിടണോ”..
“വേണ്ടേ അങ്കിളെ ക്യാഷ് ഞാൻ മേടിച്ചു തരാം “.
“ശെരി മോനെ “.രാജേന്ദ്രൻ കോൾ കട്ട് ചെയ്തു..
സേതു വീടിന്റെ വാതിലിന്റെ അടുത്തേക്കും നടന്നു ചെന്നു മൊബൈൽ നിഷയെ വിളിച്ചു..
“ഹലോ ഗോപു ഞാൻ വീടിന്റെ അകത്തുണ്ട് “..അവൾ പേടിയോടെ പറഞ്ഞു..
“താൻ പുറത്തേക്കു ഇറങ്ങി വാ എല്ലവരും പോയി “..
അടുത്ത നിമിഷം വീടിന്റെ ഡോർ തുറന്നു നിഷ ഇറങ്ങി വന്നു.അവൾ കരഞ്ഞോണ്ട് സേതുവിന്റെ നെഞ്ചിലേക്കും വീണും..അവളുടെ ഹൃദയമിടുപ്പ് അവൻ അറിഞ്ഞു..
“ഹേ കരയാതെ “.സേതു നിഷയെ നെഞ്ചിൽ നിന്നും ഉയർത്തി.
നിഷ നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി ചിരിച്ചു..
“തന്റെ അച്ഛനുണ്ടോ അകത്തും”..
“ഇല്ല ഞാനും അമ്മയും മാത്രമേയുള്ളും “.
ഇപ്പോൾ നിഷയുടെ മുഖത്തു പഴയ ചിരി വന്നുയിരുന്നു.
“ഞങ്ങൾ എന്നാൽ ഇറങ്ങുവാ “.സേതു അവളോട് പറഞ്ഞു തിരിഞ്ഞു..
“ഒന്നും കേറിയിട്ട് “.നിഷ അവന്റെ കൈയിൽ പിടിച്ചു..
“ഞാൻ ഒറ്റക്കല്ല എന്റെ ഫ്രണ്ട്സും കൂടെയുണ്ട് “വീടിന്റെ കുറച്ചുമാറി നികുന്നവരെ ചുണ്ടി സേതു പറഞ്ഞു..
“താങ്ക്സ് “. നിഷ ചിരിച്ചോണ്ട് അവനെ വീണ്ടും കെട്ടിപിടിച്ചു..
“നീ ഇതുപോലെ പ്രശ്നം ഉണ്ടാകുബോൾ ആദ്യം പോലീസിനെ വിളിക്കണം “..നിഷയെ വിട്ടു അകന്നു നിന്നും സേതു പറഞ്ഞു..
“അപ്പോൾ ഗുഡ്നെറ്റ് “. സേതു കാറിന്റെ അടുത്തേക്കും നടന്നു..
അവൻ മുന്നിൽ നിന്നും മഞ്ഞപ്പോൾ നിഷ വീട്ടിലേക്കും കയറി വാതിൽ അടച്ചു..
“ആരാ മോളെ വന്നിട്ടുപോയത് “..നിഷയുടെ അമ്മ പേടി മാറാതെ നിഷയോട് അരികിലേക്കും വന്നു ചോദിച്ചു..