കരഞ്ഞു കലങ്ങിയ കണ്ണുകളായി സേതു അവനെ നോക്കി..
“നിർത്തും മൈരേ”.സേതുവിന്റെ കൈയിൽ നിന്നും മദ്യകുപ്പി വാങ്ങി റിജോ പറഞ്ഞു..
“നീ കുടിച്ചുകൊണ്ട് എന്തു ആക്കാൻ.ആൾ പോയില്ലേ “.അനന്ദു കൂടെ സേതുവിന്റെ അരികിലേക്കും വന്നു..
“അവൾ എവിടെയും പോയിട്ടില്ല എന്റെ മുന്നിൽ തന്നെയുണ്ട് എന്നെ നോക്കി കളിയാക്കി ചിരിക്കുവാ.സേതു സ്നേഹിച്ച പെണ്ണിനേയും ജനിപ്പിച്ച കൊച്ചിനെ സംരക്ഷികാൻ കഴിവില്ലാത്തവൻ “.സ്വയം പുച്ഛ തോന്നു അവനും..
തന്റെ കുട്ടുകാരെ സേതു നോക്കി.
അവന്റെ മുഖത്തും നോക്കാൻ അവർക്കും കഴിഞ്ഞില്ല..
“സേതു നീ വീട്ടിൽലേക്കും തിരിച്ചു പോ. അനുവിനു സംഭവിതത്തിന്ന് മുഴുവൻ നമ്മൾ പകരം ചോദിക്കും “. കുറച്ചു മാറി നിന്നുയിരുന്ന റിയാസ് അങ്ങോട്ട് വന്നു പറഞ്ഞു…
പടിഞ്ഞാറു സൂര്യൻ അസ്തമിച്ചു..സേതു അവന്റെ കൂട്ടുകാരുടെ കൂടെ ആ മലയിറങ്ങി..
വീട്ടിൽലേക്കുള്ള തിരിച്ചുയുള്ള യാത്രയിൽ ആയിരുന്നു സേതുവിന്റെ മൊബൈൽ റിങ് ചെയ്തത്..
ചെറിയ മയക്കം പിടിച്ചുയിരുന്ന സേതു റിങ് കേട്ട് എഴുന്നേറ്റു മൊബൈൽ എടുത്തു…
“എന്താ നിഷ “..
“ഗോപു എന്റെ വീട്ടിലേക്കു ഒന്നും വരവോ ഇവിടെ കുറച്ചു ലോക്കൽ ആളുകളുമായി അച്ഛനും ഒരു പ്രശ്നം “..നിഷ പേടിയോടെയാണ് പറഞ്ഞതും..
സേതു റിയാസിനോട് കാർ ഒതുക്കാൻ പറഞ്ഞു..
റിയാസ് കാർ റോഡിന്റെ സൈഡിൽ ഒതുക്കി നിർത്തി..
“എന്താ പ്രശ്നം ആരുടെ ആളുകളണ് “.ബോധം വീണ്ടും എടുത്തു കാര്യങ്ങൾ ചോദിച്ചു..
“ഒരു സ്ഥലത്തിന്റെ കാര്യമാണ് അച്ഛൻ നേരത്തെ ക്യാഷ് മുഴുവൻ കൊടുത്തു സെറ്റിൽ ചെയ്തതാ ഇപ്പോൾ പറയുന്നു അതു പോരാ ഇനിയും ക്യാഷ് കൊടുത്താലേ സ്ഥലം വിട്ടുതരുമെന്നനാണ് “..