അവൻ എന്റെ കണ്ടീഷൻ അഗീകരിക്കോ എന്നു എനിക്ക് ഒരു ഡൗട്ട് ഉണ്ടായിരുന്നു. ബിസിനസ്സ് ചെയ്തു ശീലം ഇല്ലാത്തതു കൊണ്ട് ആണ് എന്നു തോന്നുന്നു. അവനു എന്റെ കണ്ടീഷൻ എല്ലാം സമ്മതം ആയിരുന്നു.
എനിക്ക് ഈ ബിസിനസ്സിൽ റിസ്ക് കുറവായതു കൊണ്ട് ഞാൻ ഫണ്ട് ഇറക്കാൻ തീരുമാനിച്ചു. ഫണ്ട് ഇറക്കി എങ്കിലും ലൈസൻസ് കിട്ടാൻ ഞങ്ങൾ കുറച്ചു കഷ്ടപ്പെട്ടു. ലൈസൻസ് എടുക്കാൻ നേരത്തു നൗഫൽ എന്നോട് കമ്പനിക്കു എന്തു പേര് ഇടണം എന്നു ചോദിച്ചു. അപ്പോൾ ഞാൻ അവനോട് പറഞ്ഞു ഈ കമ്പനി നിന്റെ ജീവിതത്തിലെ വെല്യ ആഗ്രഹം അല്ലെ പിന്നെ നിന്റെ ആദ്യത്തെ സ്ഥാപനവും അതുകൊണ്ട് നമ്മുക്ക് നിന്റെ വീട്ടുപേര് തന്നെ കമ്പനിക്കു ഇടം എന്നു. അങ്ങനെ ഞങ്ങൾ കമ്പനിക്കു അറക്കൽ ഫിനാൻസ് എന്നു പേരിട്ടു. അതു ഞാൻ മനപ്പൂർവം ചെയ്തതാണ് ഫിനാൻസ് കമ്പനിയുടെ പേര് എന്റെ കമ്പനികളുടെ പേരും ആയി ഒരു സാദൃശ്യവും തോന്നരുത് എനിക്ക് നിർബന്ധം ആയിരുന്നു. അതുകൊണ്ട് ആണ് ഞാൻ അവന്റെ വീട്ടുപേര് തന്നെ ഇടാൻ പറഞ്ഞത് അതാകുമ്പോൾ കേൾക്കുമവർക്ക് കമ്പനി അവന്റെ ആണ് എന്ന് തോന്നും അല്ലോ അതു ആണ് ഞാൻ അങ്ങനെ ചെയ്തത്. പിന്നീട് ഒരുവിധം ആണ് ഞങ്ങൾ ലൈസൻസ് ശെരി ആക്കി എടുത്തതു.
ലൈസൻസ് ഒക്കെ കിട്ടി ഞങ്ങൾ സന്ദോഷം ആയി ഇരിക്കുന്ന സമയത്തു ആയിരുന്നു. നൗഫൽ അവന്റെ വീട്ടിലേക്കു എന്നെ അവരുടെ പെരുന്നാളിന് ക്ഷണിക്കുന്നത്. ഞാൻ വീട്ടിലു എന്തെങ്കിലും വെച്ചു ഉണ്ടാക്കി കഴിച്ച കാലം മറന്നു. പിന്നെ ഈ മുസ്ലിംസ് ഒക്കെ നല്ല ഫുഡ് ഉണ്ടാക്കും എന്നു ഞാൻ കേട്ടിട്ടുണ്ട് എന്നു അല്ലാതെ. എനിക്ക് അങ്ങനെ മുസ്ലിംസ് ഫ്രണ്ട്‌സ് ഒന്നും ഇല്ലാത്തതു കൊണ്ട് ഞാൻ അങ്ങനെ അത് കഴിച്ചട്ടില്ല. എനിക്ക് വെല്യ താല്പര്യം ഉണ്ടായിട്ടു അല്ല എന്നാലും നൗഫൽ ആദ്യം ആയിട്ടു അവന്റെ വീട്ടിലെക്ക് വിളിച്ചത് അല്ലെ അവിടെ വരെ പോയി കളയാം എന്നു തന്നെ ഞാൻ തീരുമാനിച്ചു.