കുറച്ചു നാളുകൾ കൊണ്ട് ഞങ്ങളുടെ ഇടയിൽ നല്ല ഒരു സൗഹൃദം ഉടലെടുത്തു. അങ്ങനെ ആയപ്പോൾ ആണ് അവൻ എന്നോട് ഫിനാൻസ് കമ്പനി തുടങ്ങുന്ന കാര്യം എന്നോട് പറയുന്നത്.
എനിക്ക് അതിനെ കുറിച്ച് വെല്യ അറിവില്ലാത്തതു കൊണ്ട്. ഞാൻ അവനു അതു പറഞ്ഞപ്പോൾ ഒന്നും പറഞ്ഞില്ല. ഞാൻ എന്റെ രീതിക്കു ഒന്നു അന്യഷിച്ചപ്പോൾ ഫിനാൻസ് ബിസിനസ് കൊള്ളാം എന്നു ഞാൻ അറിഞ്ഞു. നല്ല ഫണ്ട് കൈയിൽ വരും മറിക്കാൻ അതാകുമ്പോൾ ഞാൻ ഇപ്പോൾ ചെയ്യുന്ന ഷെയർ മാർകെറ്റിൽ ഇറക്കാൻ എപ്പോളും കാശു കൈയിൽ കാണും. എങ്ങും നിന്നും റോൾ ചെയ്യേണ്ടി വരില്ല എന്നു. പക്ഷെ ഫിനാൻസ് ബിസിനസ്സ് ലാഭം ആണെങ്കിലും എല്ലാവരും ഒരു കാര്യം ഒരേ സ്വരത്തിൽ പറഞ്ഞ അതിലെ വെല്യ റിസ്ക് ഫിനാൻസ് കമ്പനി പൊട്ടാതെ നോക്കണം എന്നതാണ്. എങ്ങനും പോട്ടി പോയാൽ പിന്നെ നാട്ടിൽ പോലും നില്കാൻ പറ്റാത്ത അവസ്ഥ ആകും എന്നാണ് എല്ലാവരും പറഞ്ഞത്.
ഫിനാൻസ് കമ്പനിയിലെ റിസ്കിനെ കുറിച്ച് അറിഞ്ഞപ്പോൾ ഞാൻ നൗഫലും ആയി ഒരു കണ്ടീഷൻസു വെച്ചു ബിസിനസ് തുടങ്ങിയാലോ എന്നു ആലോചിച്ചു. ഞാൻ എന്റെ കണ്ടീഷൻസു അവനോട് പറഞ്ഞു. എനിക്ക് വേറെ ഒരുപാട് ബിസിനസ് ഉള്ളത് കൊണ്ട് ഇതിനു വേണ്ടി ഓടി നടക്കാൻ എനിക്ക് സമയം ഉണ്ടാകില്ല എന്നു എനിക്ക് അറിയാം. അതു കൊണ്ട് എന്റെ ആദ്യ കണ്ടീഷൻ നൗഫൽ തന്നെ ബിസിനസ് നോക്കി നടത്തണം എന്നായിരുന്നു. പിന്നെ ലാഭത്തിന്റെ 50-50. ഞാൻ ഫണ്ട് ഇരിക്കുന്നത് കൊണ്ട് എനിക്ക് ലാഭത്തിന്ടെ 50% വേണം എന്നു പറഞ്ഞു.
പിന്നെ എന്റെ രണ്ടാമത് കണ്ടീഷൻ ഫിനാൻസ് കമ്പനി ലൈസൻസ് നൗഫലിന്റെ പേരിൽ എടുക്കണം എന്നായിരുന്നു. അത് ഞാൻ എന്റെ ബുദ്ധി ഉപയോഗിച്ച് എടുത്ത ഒരു തീരുമാനം ആയിരുന്നു കമ്പനി എങ്ങാനും പൊട്ടിയ കേസ് മൊത്തം ലൈസൻസ് ഉള്ള ആളുടെ പേരിലെ വരു എന്നു ഞാൻ അപ്പോളെ കണക്കു കൂട്ടി ചെയ്തത് ആണ്.