റൂമിന് മുന്നിലുള്ള തിരക്ക് കണ്ട അർജുൻ അമ്മുവിനെ ഒന്ന് നോക്കി ഇത് കണ്ട അമ്മു പതിയെ നാവ് കടിച്ചു
അർജുൻ : സന്തോഷമായല്ലോ അല്ലേ
അമ്മു : ഇത്രയും ആള് കാണുമെന്നു ഞാൻ കരുതിയോ നമുക്ക് എന്റെ അച്ഛന്റെ പേര് പറഞ്ഞു നോക്കിയാലോ
അർജുൻ : ഉംബെസ്റ്റ് ഓടി ചെല്ല് അച്ഛന്റെ പേര് പറഞ്ഞാൽ ഉടനെ അവർ കയറ്റി വിടും
ഇത്രയും പറഞ്ഞു അർജുൻ ഒരു ടോക്കൺ എടുത്ത ശേഷം അമ്മുവിനോടൊപ്പം അവിടെയുള്ള ചെയറിൽ ഇരുന്നു കുറച്ച് സമയം കാത്തിരുന്ന ശേഷം അർജുന്റെയും അമ്മുവിന്റെയും ഊഴം എത്തി അവർ പതിയെ ഡോക്ടറിന്റെ ക്യാബിനിലുള്ളിലേക്ക് കയറി
Dr. ശ്രീ വിദ്യ : അല്ല ഇതാരാ അമ്മുവോ എന്നെ ഓർമ്മയുണ്ടോ
അമ്മുവിനെ കണ്ടപാടെ ഡോക്ടർ ചോദിച്ചു
ശ്രീവിദ്യ : എവിടുന്ന് രണ്ട് വർഷമായില്ലെ അല്ലേ
അമ്മു : ഓർമ്മയുണ്ട് മാഡം രണ്ട് മാസം ഞാൻ ഇവിടെ ആയിരുന്നില്ലേ
ശ്രീ വിദ്യ : ശെരി നിങ്ങൾ ഇരിക്ക് ഇത് ഹസ്സ്ബന്റ് ആണല്ലേ
അർജുൻ : അതെ വിവാഹം ഈ അടുത്തായിരുന്നു
ശ്രീ വിദ്യ : യെസ് എനിക്കറിയാം പേര് അർജുൻ എന്നല്ലേ മിസ്റ്റർ രാജീവ് പറഞ്ഞിരുന്നു അപ്പോൾ നമുക്ക് കാര്യത്തിലേക്ക് കടക്കാം
അമ്മു : അതിന് മുൻപ് എനിക്ക് ചില കാര്യങ്ങൾ ചോദിക്കാനുണ്ട്
ശ്രീ വിദ്യ : എന്താ അമ്മു ചോദിച്ചോളു
അമ്മു : ഡോക്ടറിനോട് കള്ളം പറയരുത് എന്ന് ഞാൻ കേട്ടിട്ടുണ്ട് പക്ഷെ ഡോക്ടറിന് രോഗിയോട് കള്ളം പറയാം അല്ലേ
ശ്രീ വിദ്യ : അമ്മു എന്താ ഉദ്ദേശിക്കുന്നെ
അമ്മു : രണ്ട് വർഷം മുൻപ് എന്റെ ചികിത്സയുടെ കാര്യങ്ങൾ എന്നോട് മറച്ചു വച്ചതെന്തിനാ ഹോർമോൺ പ്രോബ്ലം മാത്രമേ ഉള്ളു എന്നല്ലേ എന്നോട് പറഞ്ഞിരുന്നത്