അവർ കുറച്ച് അപ്പുറത്തായി ഉണ്ടായിരുന്ന ഒരു സ്റ്റാളിലേക്ക് പോയി
“വെജിറ്റബിൾ കട്ടർ… നിമിഷനേരം കൊണ്ട് പച്ചകറികൾ നിങ്ങൾക്കിഷ്‌ടപ്പെട്ട രൂപത്തിലും നീളത്തിലും മുറിച്ചെടുക്കാം കൈ മുറിയും എന്ന പേടിവേണ്ട സമയവും ലാഭം ”
കച്ചവടക്കാരൻ വെജിറ്റബിൾ കട്ടർ എല്ലാവരെയും കാണിച്ചുകൊണ്ട് വിളിച്ചു പറയാൻ തുടങ്ങി
അമ്മു : അജു അത് വാങ്ങാം കത്തികൊണ്ട് മുറിക്കാൻ നല്ല പാടാ ഇതാകുമ്പോൾ പെട്ടെന്ന് പറ്റും
അർജുൻ : ഇതൊക്കെ പറ്റിപ്പാ അമ്മു പെട്ടെന്ന് കംപ്ലയിന്റ് ആകും
അമ്മു : അതൊന്നും ആകില്ല അയാള് കാണിക്കുന്നത് കണ്ടില്ലേ നല്ല സാധനമാ എന്റെ വീട്ടിൽ ഉണ്ടായിരുന്നു
അർജുൻ : ചേട്ടാ ഇത് എത്രയാ
“500”
ഇത് കേട്ട അർജുൻ അമ്മുവിന്റെ മുഖത്തേക്ക് നോക്കി
അമ്മു : പിന്നെ വേണ്ട 🙁
അർജുൻ : ചേട്ടാ ഒന്നെടുക്ക്
ഇത്രയും പറഞ്ഞു അത് വാങ്ങിയ അർജുൻ കട്ടർ അമ്മുവിന്റെ കയ്യിൽ കൊടുത്തു ശേഷം മുന്നോട്ട് നടന്നു
അമ്മു : ഞാൻ വേണ്ടാന്ന് പറഞ്ഞതല്ലേ പിന്നെ എന്തിനാ….
അർജുൻ : ഇങ്ങനെയാണോ വേണ്ട എന്ന് പറയുന്നെ പറച്ചിലിൽ ഒരു ആത്മാർത്ഥയും ഉണ്ടായിരുന്നില്ലല്ലോ മുഖവും വീർപ്പിച്ച് …. വാങ്ങി തന്നില്ലെങ്കിൽ ഇന്ന് മുഴുവൻ മുഖം ബലൂൺ പോലെ ആയിരിക്കില്ലേ
അമ്മു : ദേ അജു വാങ്ങി തന്നിട്ട് ഇങ്ങനെ ഓരോന്ന് പറഞ്ഞാൽ ഉണ്ടല്ലോ വാ തിരിച്ചുകൊടുകാം എനിക്കൊന്നും വേണ്ട
അർജുൻ : ഉം ഓടി ചെല്ല് അവരിപ്പോൾ തിരിച്ചെടുക്കും.. നീ വന്നേ അമ്മു എനിക്ക് ദാഹിക്കുന്നുണ്ട് നമുക്ക് ഓരോ ജ്യുസ് കുടിക്കാം
ഇത്രയും പറഞ്ഞു അർജുൻ അടുത്തുള്ള ജ്യൂസ് സ്റ്റാളിൽ കയറി