അമ്മു : എന്താ അജു ഇത് ശ്രുതിയേച്ചി പാവമാ നമ്മളും അങ്ങോട്ട് വിളിച്ചില്ലല്ലോ വാ പോയി സംസാരിക്കാം ഇപ്പോൾ കുറേ നാളായില്ലേ
ഇത് കേട്ട അർജുൻ അമ്മുവിന്റെ മുഖത്തേക്ക് ഒന്നുകൂടി നോക്കി
അമ്മു : അർജുൻ വാ ഞാൻ പോകുവാ
“ശ്രുതിയേച്ചി….”
അമ്മു പതിയെ അവരുടെ മുന്നിൽ എത്തി പിന്നാലെ അർജുനും
ശ്രുതി : അമ്മു… അർജുനെ
അമ്മു : എത്ര നാളായി ചേച്ചി… അമലേട്ടാ എല്ലാവർക്കും സുഖമാണോ
അമൽ : ഉം എല്ലാവരും സുഖമായി ഇരിക്കുന്നു
ശ്രുതി : എന്താ അർജുനെ ഒന്നും മിണ്ടാത്തെ
അർജുൻ : എന്ത് മിണ്ടാൻ ഇത്രയും നാളായി ആരെങ്കിലും ഞങ്ങളെ തിരിഞ്ഞു നോക്കിയോ… നിങ്ങളൊക്കെ വിളിക്കുമെന്ന് കരുതി കുറച്ചു നാൾ കഴിയുമ്പോൾ കാണാൻ വരുമെന്ന് കരുതി പക്ഷെ… നിങ്ങളൊടൊക്കെ എന്ത് തെറ്റാ ചേട്ടാ ഞാൻ ചെയ്തെ അച്ഛന്റെയും അമ്മയുടെയും കാര്യം പോട്ടെ ചേട്ടനോട് ഞാൻ എന്താ ചെയ്തെ
അമൽ : ടാ അജു നിനക്ക് അച്ഛനെ അറിയാലോ… പിന്നെ നീ എങ്ങനെ പ്രതികരിക്കും എന്നറിയാത്തത് കൊണ്ടാ…
അർജുൻ : ഞാൻ എന്ത് പ്രതികരിക്കാനാ ചേട്ടാ…
ശ്രുതി : പോട്ടെടാ അർജുനെ നിങ്ങളെ വിളിക്കണമെന്നും കാണണമെന്നുമൊക്കെ ഞങ്ങൾക്കും ഉണ്ടായിരുന്നു ഞാൻ അത് ഏട്ടനോട് പറഞ്ഞിട്ടുമുണ്ട് ഞങ്ങളോട് ദേഷ്യമായിരിക്കും എന്ന് കരുതിയാ മെസ്സേജ് പോലും അയക്കാതിരുന്നത്
അമ്മു : അതൊക്കെ പോട്ടെ നിങ്ങൾക്ക് ഞങ്ങളോടും പിണക്കമായിരിക്കുമെന്നാ ഞങ്ങൾ കരുതിയത് ഇനിയിപ്പോൾ കഴിഞ്ഞതിനെ പറ്റി ഒന്നും പറയണ്ട
അർജുൻ : ഏട്ടാ അമ്മക്ക് എങ്ങനെയുണ്ട്
അമൽ : കുഴപ്പമില്ലടാ എപ്പോഴും നിന്നെ പറ്റി പറയാറുണ്ട് പിന്നെ നിനക്ക് അച്ഛനെ പറ്റി അറിയാലോ അമ്മ നിന്നെ പറ്റി പറഞ്ഞാൽ അച്ഛന് ദേഷ്യം വരും പിന്നെ ഇവൾക്ക് ഡേറ്റ് അടുത്തിരിക്കുക അതിന്റെ ഒരു ഓട്ടത്തിലായിരുന്നു ഞാൻ.. അടുത്ത ആഴ്ച അഡ്മിറ്റ് ചെയ്യണം… എല്ലാം കഴിഞ്ഞു കുഞ്ഞിനെയും കൊണ്ട് നിങ്ങളെ കാണാൻ വരാനായിരുന്നു പ്ലാൻ