” ഉണ്ട് ചേച്ചി ഞാനിപ്പോ അങ്ങനെ ഉപയോഗിക്കാറൊന്നുമില്ല ”
അവൻ പക്കാ നിഷ്കളങ്കനായി.
” ആണെങ്കിൽ നിനക്ക് നല്ലത് ഞാൻ പറഞ്ഞെന്നേയുള്ളൂ. പിന്നെ ഇനി ഇങ്ങേരെങ്ങാനും അത് ഉപയോഗിച്ചെന്ന് അറിഞ്ഞാൽ രണ്ട് കയ്യും ഞാൻ വെട്ടും ഉറപ്പിച്ച കാര്യം തന്നെയാണ്… !! ”
എൻറെ നെഞ്ചിൽ ഒരു ഇടിവെട്ടി വീടിനകത്ത് ന്യൂക്ലിയർ ബോംബ് വെച്ചാണ് ഞാൻ ഇരിക്കുന്നത് എന്നതാണ് സത്യം.
കുറച്ചുനേരം കൂടി അവിടെ തന്നെ ശേഷവും സജിൻ ഞങ്ങളുടെ യാത്ര പറഞ്ഞിറങ്ങി.. സമയം പിന്നെയും മുന്നോട്ട് ഓടിക്കൊണ്ടിരുന്നു.
രാത്രിക്കത്തെ അത്താഴം കഴിച്ചു ഞങ്ങൾ മൂന്നുപേരും കൂടി ചെറുതായി ഒന്നു കൂടി നടക്കാൻ ഇറങ്ങി.
ഇലക്ട്രോണിക് സിറ്റിയുടെ തെരിവുകളിൽ ആളുകൾ ഇപ്പോൾ രാത്രി നടത്തം പതിവുള്ളതാണ് ആ കൂട്ടത്തിൽ ഞങ്ങളും ചേർന്നു.. ചെറിയ ചായ കുടിച്ച്
ഏകദേശം 11 മണിയോട് അടുത്താണ് ഞങ്ങൾ തിരികെ വന്നത്..!!
” ആൽബി ഞാനൊന്നു ഞാനൊന്നു മേൽ കഴുകട്ടെ ”
അവൾ ബാത്ത് റൂമിലേക്ക് കയറി.
” എടി ഞാൻ കുളിക്കുന്നില്ല ഞാൻ വൈകുന്നേരം കുളിച്ചത് ആണ് ”
” ഞാൻ വല്ലതും പറയും ആ തെരുവിൽ കൂ ടി മൊത്തം തെണ്ടി നടന്ന് തിരിച്ചു വന്നിട്ട് കുളിക്കാതെ എൻറെ അടുത്ത് കിടക്കണ്ട ആ സോഫയിൽ എങ്ങാനും കിടന്നോണം ”
അവൾ ഉള്ളിൽ നിന്നും വിളിച്ചു പറഞ്ഞു.
കുളിച്ചില്ലെങ്കിൽ ഞാൻ രാത്രി പട്ടിണിയാകും എന്ന ബോധം എനിക്ക് വന്നു. അവളിറങ്ങിയതും ഞാനും ബാത്റൂമിലേക്ക് കയറി.
ശരീരം ഒന്ന് കഴുകി വൃത്തിയാക്കി ഇറങ്ങിയതും അവൾ കുഞ്ഞിനെ ഉറക്കുകയായിരുന്നു.