” ആ എന്നാ പിന്നെ ചേട്ടായി വിളിക്ക് ഞാൻ ആ സമയം നോക്കി അങ്ങോട്ട് ഇറങ്ങാം ” അതും പറഞ്ഞ് അവൻ കട്ട് ചെയ്തു.
” എന്താ അതിനുമാത്രം വലിയ സീക്രട്ട് ?? ” കയ്യിൽ ഒരു പാത്രം മിച്ചറുമായി അവൾ അങ്ങോട്ടേക്ക് വന്നു.
” ഒന്നുമില്ല സജിൻ ആണ്.. ഇങ്ങോട്ട് വരുന്നുണ്ട് അപ്പോ നമ്മൾ വൈകുന്നേരം ഇവിടെ ഉണ്ടാകുമെന്ന് അറിയാൻ വേണ്ടി ചോദിച്ചതാ ”
” ആ വരാൻ പറ അവനോട് ”
അവളുടെ കയ്യിലുണ്ടായിരുന്ന മിച്ചർ രണ്ടുപേരും കൂടി കഴിക്കാൻ തുടങ്ങിയിരുന്നു.
” ഓ നാളേം കൂടെ കഴിഞ്ഞാൽ ഓഫീസിൽ പോകേണ്ട ഒന്ന് ആലോചിക്കുമ്പോൾ ഇപ്പോൾ തന്നെ മടിയാകുന്നു..!! ”
സ്റ്റെല്ല എന്നിലേക്ക് ചേർന്ന് നിന്ന് കുറുകി കൊണ്ടിരുന്നു.
” അത് ശരി..!! മാസാവസാനം ശമ്പളം വേണോം താനും എന്നാൽ ഓഫീസിൽ പോകാൻ മടി. എന്താണ് മോളെ ?? ”
ഞാൻ ചെറുതായി അവളെ കളിയാക്കി കൊണ്ടന്ന പോലെ ചോദിച്ചു.
” ഓ പിന്നെ പറയുന്നത് നിനക്ക് ഇതൊന്നും ഇല്ലാത്തതുപോലെ.. നീ തിന്നണ്ട..!! ”
അവൾ പാത്രം കൊണ്ട് എന്റടുത്തു നിന്നും മാറ്റി പിടിച്ചു.
കുറച്ചു സമയം ഫോണിൽ കളിച്ചും ഓരോന്നും പറഞ്ഞും ഞങ്ങൾ സമയം ചെലവഴിച്ചു അതിനോടകം ചിക്കൻ ഏകദേശം പകുതി വെന്തിരുന്നു.
അവൾ അതുപോലെ എടുത്ത് വാങ്ങിവച്ച ശേഷം ഞങ്ങൾ രണ്ടുപേരും ഒരു ഉറക്കത്തിനായി കയറി കിടന്നു.
വൈകുന്നേരം ഏകദേശം ആറുമണിയോടെ അടുത്താണ് ഞങ്ങൾ എഴുന്നേറ്റത് അതും സ്റ്റെല്ല വിളിച്ച്എഴുന്നേൽപ്പിക്കുകയാണ് ഉണ്ടായത്.
അവൾ അന്ന മോളെയും കൂട്ടി നടക്കാൻ ഇറങ്ങുകയാണ് എന്ന് പറഞ്ഞു ഞാൻ ഒക്കേ എന്ന് പറഞ്ഞതിനുശേഷം ഒരു 10 മിനിറ്റ് കൂടി വീണ്ടും കിടന്നു.. അവൾ പോയി എന്ന് ഉറപ്പായത്തിനുശേഷം ഫോണെടുത്ത് സജിനെ വിളിച്ചു.