” ദേ ആൽബി..!! ഞാൻ വല്ല തെറിയും പറയും കേട്ടോ നീ രണ്ടുമൂന്നു ദിവസമായി അത് തന്നെ തുടങ്ങിയിട്ട് മനുഷ്യനെ കളിയാക്കുന്നതിൽ ഒരു പരിധി ഇല്ലേ..?? ”
സ്റ്റെല്ലക്ക് ചെറിയ ദേഷ്യം.
അന്നേദിവസം ഞങ്ങൾ രണ്ടുപേരും ഒരേ സമയം ആണ് ഇറങ്ങിയത് ഞാൻ കാറെടുത്ത് ഓഫീസിലേക്ക് തിരിച്ചു അവൾ സ്വന്തം സ്കൂട്ടിയിൽ അവളുടെ ഓഫീസിലേക്കും.
ഓഫീസിൽ ജോലിയിൽ മുഴുകി ഇരിക്കുമ്പോൾ ആണ് സ്റ്റെല്ലയുടെ കോൾ വരുന്നത്.
” ആൽബി എന്നാ… പരിപാടി ?? ”
” ഇതെന്താ മോളെ ഈ സമയത്ത് ഒരു പതിവില്ലാത്ത കോൾ?? ”
എന്റെ മറുചോദ്യം
” അതെന്നാ എനിക്ക് എൻറെ കെട്ടിയോനെ വിളിക്കണം എങ്കിൽ പ്രത്യേകിച്ച് സമയം കാലവും വേണോ..?? ”
” അത് ഒന്നുമില്ല..!! ഈ സമയത്ത് പതിവില്ലാത്ത ഒരു കോൾ കണ്ടപ്പോൾ ചോദിച്ചതാണ്..! ”
” ഞാനൊരു കാര്യം പറയാൻ വേണ്ടി വിളിച്ചതാ നമ്മുടെ മറ്റേ പുള്ളി ലാൻഡ് ചെയ്തിട്ടുണ്ട് ”
സ്റ്റെല്ലയുടെ സ്വരത്തിൽ ചെറിയ ഭാവ മാറ്റമുണ്ട്.
” ആഹാ എന്നിട്ട്..? ”
” എന്നിട്ട് എന്ന.. ആൽബി..!! ആളു വന്നു കയറിയപ്പോൾ തന്നെ ഞാൻ ഇവിടെ റിസപ്ഷനിൽ നിൽപ്പുണ്ടായിരുന്നു എന്നെ ജസ്റ്റ് നോക്കി ഒന്ന് ചിരിച്ച് പുള്ളി അകത്തേക്ക് കടന്നു പോയി…!! പ്രശ്നം അതൊന്നും അല്ല, എൻറെ മാനേജർ എനിക്ക് ഒരു നല്ല പണി തന്നെ തന്നു…! ”
” എന്നാ പറ്റി.. ?? ”
എന്റെ ചോദ്യത്തിൽ ആകാംഷ ഉണ്ടായിരുന്നു.
” ഇന്നത്തെ ദിവസം മുഴുവൻ പുള്ളി ഓഫീസിൽ തന്നെ ഉണ്ടാവും എന്നോടും മറ്റൊരു സ്റ്റാഫിനോടും കൂടെ പുള്ളിയെ അസിസ്റ്റൻറ് ചെയ്യാൻ.. പുള്ളിക്ക് വേണ്ട ഡോക്യുമെൻസും കാര്യങ്ങളും സബ്മിറ്റ് ചെയ്യാനും അങ്ങേരെ ഊട്ടി ഉറക്കാനും കോപ്പ്..!! ”
അവൾ കൂടെ ഒരു ദീർഘ നിശ്വാസം എടുത്ത് വിട്ടു… പിന്നെ വീണ്ടും തുടർന്നു….