” എടീ കൊച്ചണ്ട് ഉറങ്ങുവാ..!! നീ ഒരു ഓട്ടോ വിളിച്ച് പോരെ ഞാൻ ക്യാഷ് കൊടുത്തോളാം ” അത് ഏറ്റു അവൾ ഓട്ടോയിൽ വരാമെന്ന് സമ്മതിച്ചു.
കുറച്ചു കൂടി സമയം കഴിഞ്ഞതും അവൾ എത്തി പതിവുപോലെ ബാഗും മറ്റുകാര്യങ്ങളും വെച്ച് നേരെ ബാത്റൂമിലേക്ക് കയറി
മഴ അപ്പോഴും ചാറുന്നുണ്ടായിരുന്നു..
” എൻറെ ആൽബി ഒന്നും പറയണ്ട വല്ലാത്തൊരു ദിവസം രാവിലെ തൊട്ടേ ഓട്ടവും പാച്ചിലും ആയിരുന്നു..!! ഈ ആഴ്ച അവസാനം ആ ക്ലൈന്റ് പിന്നെയും വരുന്നുണ്ട് എന്ന് പറയുന്ന കേട്ടു… അതിനു മുന്നേ എന്തൊക്കെയോ മീറ്റിംഗ് കാര്യങ്ങളും ആകെ ആകെ മൊത്തം ഓട്ടം തന്നെ ..!! ”
” ആര് നിന്റെ വില്ലനോ..?? ”
” ഒന്ന് പോയെ ആൽബി ആള് വില്ലൻ ഒന്നുമല്ല അന്നെനിക്കൊരു അബദ്ധം പറ്റിയതല്ലേ അത് അങ്ങനെ തീരുകയും ചെയ്തു..!! ”
സ്റ്റെല്ല കയ്യിൽ ചായയുമായി എനിക്ക് ഓപ്പോസിറ് വന്നിരുന്നു.
” ശരി ശരി ഇതുതന്നെ പറഞ്ഞു കേട്ടാൽ മതി ” ഞാൻ ചിരിച്ചുകൊണ്ടിരുന്നു.
അന്നത്തെ വിശേഷം പങ്ക് വക്കലും മറ്റ് സംസാര പതിവ് കാര്യങ്ങളുമായി അന്നേ ദിവസവും കൊഴിഞ്ഞു വീണു…!!
ദിവസങ്ങൾ പിന്നെയും മുന്നോട്ട് ഓടിക്കൊണ്ടിരുന്നു.
വെള്ളിയാഴ്ച ഓഫീസിൽ പോകാനായി സ്റ്റെല്ല നല്ല രീതിയിൽ തന്നെ ഒരുങ്ങുകയായിരുന്നു.
ഇറുക്കമുള്ള ജീൻസിൽ ഇൻസൈഡ് ചെയ്ത് ഷേർട്ടും അവളുടെ സ്ട്രക്‌ച്ചർ വളരെ ഭംഗിയായി എടുത്ത് കാണിക്കുന്നുണ്ടായിരുന്നു…!!
” എന്തുപറ്റി പെണ്ണെ ഇന്ന് കുറച്ച് അധികം മേക്കപ്പ് ഉണ്ടല്ലോ..?? ”
” ഇതെന്നും ഉള്ളത് തന്നെയാണ്…!! ”
” ഓ നമ്മുടെ വില്ലനെ വേണ്ടി ആയിരിക്കുമല്ലേ…?? “