“ഇല്ല.”
“പിന്നെ നിങ്ങളുടെ എങ്ങേജ്മെന്റ്റ് നു അജയ് തന്നെ നബീൽ നെ വിളിക്കണം അവൻ വന്നോളും, നിങ്ങളുടെ പിണക്കമൊക്കെ മാറണം കേട്ടല്ലോ!”
“എനിക്കവനോട് പിണക്കമൊന്നുമില്ല”
“പിണക്കവും പാടില്ല അസൂയയും പാടില്ല. കേട്ടല്ലോ!! നബനിതയുടെ കാര്യത്തിൽ ദേഷ്യവും വേണ്ട അവൾ …..”
”അവൾ സന്തോഷത്തോടെ ഇരുന്നാൽ മതി….എന്നും” ഇഷയെ പറയാൻ സമ്മതിക്കാതെ ഞാനിടക്ക് കേറി പറയുമ്പോഴും വിയർത്തൊഴുകുകയിരുന്നു ഞാൻ അടപടലം!
“ഉം അതാണ്. ഇങ്ങനെ വേണം കാമുകന്മാർ ആയാൽ!”
പിറ്റേ ദിവസം രാവിലെ വളരെ വൈകിയാണ് എണീറ്റത്. ഓടിപ്പിച്ചു ഓഫിസിലേക്കെത്തി. അവിടെന്നു ജോലികളൊക്കെ പൂർത്തിയാക്കുന്നതിനിടെ ഞാൻ നബനിതയ്ക്ക് മെസേജയച്ചു, പക്ഷെ ഏതാണ്ട് 12 നോട് അടുപ്പിച്ചു ആയിട്ടും അവളുടെ മറുപടി വന്നില്ല. ഞാൻ വീണ്ടും മെസ്സേജ് ചെയ്തിട്ടും അവൾ ഓൺലൈൻ ലേയില്ല. പക്ഷെ മെസ്സേജ് ഡെലിവറി ആകുന്നുണ്ട്. പിന്നെ ഞാൻ വീണ്ടും ഓഫിസിലെ മീറ്റിംഗ് റൂമിലേക്ക് കയറി ഒന്ന് രണ്ടു പേരുമായി പുതിയ ഫീച്ചറുകളുടെ മീറ്റിംഗ് ഉണ്ടായിരുന്നു ലഞ്ച് കഴിക്കാൻ നേരം ഞാനപ്പോ അവളുടെ റിപ്ലൈ വന്നോ നോക്കിയതാണ്. വന്നിട്ടില്ല. ആയതിനാൽ ഞാൻ വിളിക്കാമെന്ന് വെച്ചു. ഫുൾ റിങ് രണ്ടും വട്ടം ചെയ്തു. കിട്ടുന്നുമില്ല.
അവൾ ചിലപ്പോ ബിസി ആയിരിക്കുമെന്ന് വിചാരിച്ചുകൊണ്ട് ഞാൻ വർക്കിലേക്ക് കടന്നു. പക്ഷെ ഏതാണ്ട് 3 മണി ആയപ്പോ നബനിതയുടെ മെസ്സേജ് വന്നു. പക്ഷെ ഇന്ത്യയിൽ അപ്പൊ ഏതാണ്ട് 12 മണി കഴിഞ്ഞിരിക്കണം.
“ഇപ്പൊ വിളിക്കണ്ട….ഞാൻ വൈകീട്ട് തിരിച്ചു വിളിക്കാം.”