അച്ചൻ ചോദിക്കുന്നത് സുരഭി കേട്ടു..
“ അത്… രാഷ്ട്രീനേതാവ് സുന്ദരേശൻ എന്റൊരു സുഹൃത്താണ്… അദ്ദേഹമാണ് എന്നോട് പറഞ്ഞത്.. താങ്കളെ വന്നൊന്ന് കാണാൻ…”
തന്റെ അച്ചന്റെ പേര് പറയുന്നത് കേട്ട് സുരഭി അമ്പരന്നു..
സിനിമാ നടിമാരൊക്കെയായിട്ടാണോ തന്റച്ചന്റെ കൂട്ട്… ?..
“ എത്ര കാലമായി ഇപ്പോ അഭിനയിച്ചിട്ട്….?”
അച്ചൻ വീണ്ടും ചോദിക്കുന്നത് സുരഭി കേട്ടു..
“ഇപ്പോ രണ്ട് വർഷമായി…
അതിനിടക്ക് ഒരു പടം ചെയ്തെങ്കിലും അത് പുറത്തിറങ്ങിയില്ല…”
“ പ്രത്യക്ഷത്തിൽ ശത്രുക്കളാരെങ്കിലുമുണ്ടോ…?”
“ അങ്ങിനെ ശത്രുക്കളൊന്നുമില്ല…
അറിഞ്ഞ് കൊണ്ട് ഞാനാർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല…”
“ശത്രുക്കളുണ്ടാവാൻ നമ്മളാർക്കെങ്കിലും ദ്രോഹം ചെയ്യണം എന്നില്ല…
നമ്മുടെ വളർച്ചയിൽ അസൂയ പൂണ്ടും നമുക്ക് ശത്രുക്കളുണ്ടാവാം…
താങ്കളുടെ നാളൊന്ന് പറയൂ…”
“ അശ്വതി….”
രാഘവപ്പണിക്കർ കണ്ണടച്ച് കുറച്ച് നേരം ധ്യാനത്തിലിരുന്നു..
“സാമ്പത്തികമൊക്കെ ഇപ്പോ…?”
അയാൾ കണ്ണ് തുറന്ന് അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു..
അവിടെയൊരു ലജ്ജ വിരിയുന്നത് മുകളിലിരുന്നും സുരഭി കണ്ട് പിടിച്ചു..
“സാമ്പത്തികത്തിന് പ്രശ്നമൊന്നുമില്ല…
എന്നാലും കുറേ കാലം വെള്ളിവെളിച്ചത്തിൽ നിന്നതല്ലേ…
പ്രശസ്തിയില്ലാഞ്ഞിട്ട് ഒരു ബുദ്ധിമുട്ട്..”
സിനിമയിലഭിനയിച്ചില്ലേലും ഇവൾ പൈസയുണ്ടാക്കുന്നുണ്ട്..
അതെങ്ങിനെയാണെന്ന് സുരഭിക്ക് മനസിലായി..
ഇപ്പോൾ പ്രശസ്തിയാണവൾക്കാവശ്യം..
കുറച്ച് പടങ്ങളിൽ അഭിനയിക്കാൻ അവസരം കിട്ടണം..
വെള്ളിവെളിച്ചത്തിൽ തിളങ്ങി നിൽക്കണം..
ആരാധക വൃന്ദത്തിന്റെ ഇടയിൽ കിടന്ന് പുളക്കണം..