…എന്തുവാ അണ്ണാ ഈ പറയുന്നേ അവരവിടെ പോകാനാ.ആ കൊച്ചിനെ എന്തിനാ വെറുതെ ചീത്ത വിളിക്കുന്നെ.അവള് നമ്മുടെ അജയനെ ഇഷ്ടപ്പെട്ടു വന്നതല്ലേ…
…ഒന്നെറങ്ങിപ്പൊടി മൈരേ..നിന്നോടാരാടി പറഞ്ഞെ കണ്ട തേവിടിശ്ശികളെയും കൊണ്ട് നടക്കുന്നവനെയൊക്കെ എന്റെ വീട്ടിൽ കേറ്റി സൽക്കരിക്കാൻ.മിണ്ടരുത് നീ.. കേട്ടല്ലോ ആകെ പ്രാന്തെടുത്തു നിക്കുവാ ഞാൻ എന്നെക്കൊണ്ടൊന്നും പറയിക്കല്ലേ കേട്ടല്ലോ..
കുറച്ചു പച്ച ചീത്ത വിളി കേട്ടപ്പോൾ ശൈലജ പിന്നെ ആരെയും നോക്കാതെ തലയും കുമ്പിട്ടു അവിടുന്നെറങ്ങിപ്പോയി.സീത ഇതെല്ലാം കേട്ട് കൊണ്ട് ആകെ തളർന്നു കസേരയിലേക്ക് ഇരുന്ന് ഡൈനിങ് ടേബിളിലേക്കു ചാഞ്ഞു.
ഇത്രയൊക്കെ കേട്ടിട്ടും ഒരക്ഷരം പോലും പറയാതെ നിൽക്കുന്ന അജയനെ കണ്ടു പിന്നെയും പിന്നെയും ശിവൻ കുട്ടിയുടെ കലി കേറി.
..ഡാ എന്തുവാടാ നോക്കി നിക്കുന്നെ എടുക്കാനുള്ളത് എടുത്തോണ്ട് ഈ പൊലയാടിയേം വിളിച്ചോണ്ട് ഇറങ്ങിപ്പോടാ തായോളീ …
ഇത്രയൊക്കെ ആയിട്ടും തന്നെ പൊതുജന മധ്യത്തിലിട്ടു അപമാനിച്ചിട്ടും തന്റെ ഭാഗം പിടിച്ചു സംസാരിക്കാൻ പോലും ആരുമില്ലല്ലോ എന്നോർത്ത് ശ്യാമയുടെ സമനില തെറ്റി.അവളും തിരിച്ചു എന്തൊക്കെയോ പറഞ്ഞു.അത് കേട്ട് ശിവൻ കുട്ടിയുടെ പ്രെഷര് കൂടി അങ്ങോട്ടുമിങ്ങോട്ടും എന്തൊക്കെയോ പറയുകയും വെല്ലു വിളിക്കുകയും ചീത്ത വിളിക്കുകയുമൊക്കെ ചെയ്തു.തന്റെ മോന്റെ കൈ പിടിച്ചു വലിഞ്ഞു കേറി വന്നവൾ തന്റെ അയൽക്കാരുടെ മുന്നിലിട്ട് തന്നെ അപമാനിക്കുന്നത് കണ്ട അയാൾ പിന്നെ മുന്നും പിന്നും നോക്കീല്ല അടുക്കളെന്നു അരിവാളെടുത്തോണ്ടു വന്നു വീശി.പെട്ടന്നൊഴിഞ്ഞു മാറിയത് കൊണ്ട് അജയനും ശ്യാമയും വെട്ടു കൊള്ളാതെ രക്ഷപ്പെട്ടു.ഉന്നം പാളിപ്പോയപ്പോൾ ശിവൻ കുട്ടിയും അടി തെറ്റി വീഴാൻ പോയി.എങ്കിലും അയാൾ വീണ്ടും ആവേശത്തോടെ അരിവാള് കൊണ്ട് പാഞ്ഞടുത്തു.അതുവരെ സ്തംഭനാവസ്ഥയിൽ നിന്ന അജയൻ ശ്യാമയെയും വിളിച്ച് കൊണ്ട് പെട്ടന്ന് വീടിനു പുറത്ത് കടന്നു.പുറകെ ചാടിയ ശിവൻ കുട്ടിയുടെ അടി തെറ്റി അയാൾ മറിഞ്ഞു വീണു.അപ്പോഴേക്കും അയാളെ വെട്ടിച്ച് രണ്ടു പേരും റോഡിലേക്കെത്തിയിരുന്നു.വീണിടത്ത് നിന്നും ചാടിയെണീക്കാൻ നോക്കിയ ശിവൻ കുട്ടിയെ അപ്പോഴേക്കും ചുറ്റും കൂടി നിന്നവര് അയാളുടെ പുറത്തേക്കു വീണു അമർത്തി പിടിച്ചു.അനങ്ങാൻ പറ്റിയില്ലെങ്കിലും അയാളാ അവസ്ഥയിലും കിടന്നു കൊണ്ടാലറി