..എന്താ പ്രശനം..
..നിങ്ങളാരാ..?
..ഞാനോ ഞാനിവന്റെ അച്ഛനാ.. എന്താ തന്റെ പ്രശ്‍നം
..ഓഹോ..നിങ്ങളാണോ ഇവന്റെ അച്ഛൻ..
..ആ.. താൻ കാര്യമെന്താണ് വെച്ച പറ..
അയാൾ കടയിൽ നിന്നും പുറത്തിറങ്ങി വന്നു കാര്യങ്ങൾ മുഴുവൻ പറഞ്ഞു.ശിവൻകുട്ടി അജയനെ നോക്കി അവൻതലയും കുനിച്ചു തൂണും ചാരി നിൽക്കുന്നത് കണ്ട് അയാളവനോട് ചോദിച്ചു.
….നേരാണോടാ.നീയിവിടെ പൈസ കൊടുക്കാനുണ്ടൊ..
..ഊം..
..എന്നിട്ടെന്താടാ നീ കൊടുക്കാത്തെ…
..പൈസ ഇല്ലായിരുന്നു…ഞാൻ പിന്നെ കൊടുക്കാമച്ചാ
..നാണമുണ്ടോടാ നായെ നിനക്കിത് പറയാൻ…അയാള് നിന്നെ ഒണ്ടാക്കാനല്ല കച്ചോടം നടത്താനിരിക്കുന്നെ കേട്ടോ.
..ഇല്ലാഞ്ഞിട്ടല്ലെ അച്ഛാ..ഞാൻ കൊടുത്തോളാം…
..എവിടുന്നെടുത്ത് കൊടുക്കുമെടാ..
..ഡോ.. അവന്റെ പറ്റെത്രയുണ്ടിവിടെ..
അത് കേട്ട് കടക്കാരൻ പറഞ്ഞു
.. എണ്ണായിരം രൂപേടെ അടുത്തുണ്ട്…
അത് കേട്ട് ശിവൻകുട്ടി അജയനെ ഒന്ന് നോക്കി.
..നാണമുണ്ടോടാ.. എണ്ണായിരം രൂപവരെ നിനക്കും അവൾക്കും തിന്നാൻ അയാള് സാധനം തന്നില്ലേ..
പോക്കറ്റിൽ നിന്നും കുറച്ചു കാശെടുത്ത് കടക്കാരന് നേരെ നീട്ടി.
..ദേ ഇത് മൂവായിരം രൂപയുണ്ട്..ഇത് വെച്ചിട്ടു ആവശ്യമുള്ള സാധനങ്ങള് കൊടുക്ക്.ബാക്കി പൈസ അവനോടു ചോദിക്കേണ്ട.. രണ്ടു ദിവസത്തിനുള്ളിൽ ഞാൻ കൊണ്ട് തരാം കേട്ടോ…
കടക്കാരൻ ആ പൈസ സന്തോഷത്തോടെ മേടിച്ച് അകത്തേക്ക് കേറി പപ്പടവും തേങ്ങയും എടുത്ത് കൊടുത്തു.
..ങേ ഇത്രേയുള്ളോ..
..ആ.. അത്രയും മതിയെന്നാ അവൻപറഞ്ഞത്…
കടക്കാരൻ പറഞ്ഞു.
..ആ..നിങ്ങളൊരു കാര്യം ചെയ്യൂ ഒരു പേപ്പറും പേനയും ഇങ്ങെട്.