..പറഞ്ഞ് കൊണ്ട് ചേട്ടാ അച്ഛൻ ചോദിക്കുന്നത് കേട്ടില്ലേ..ചേട്ടൻ കുടിക്കുവോന്നു …
തന്നെ കൂടുതൽ ലോക്കാക്കുന്ന അവളെ നോക്കി അവൻ പല്ലിറുമ്മി
..ആ.. അഹ്.. അതുപിന്നെ വല്ലപ്പോഴുമൊക്കെ കുടിക്കും..
..ങേ അപ്പൊ നീ കുടിക്കുമോടാ..എന്ന് പഠിച്ചെടാ നീയിതൊക്കെ..ഞാൻ നിന്റമ്മ മരിച്ചതിനു ശേഷമാടാ തുടങ്ങിയെ..നിനക്കൊരു കുഞ്ഞായതല്ലേ ഉള്ള്. എന്റെ മോൻ ഒരു പെണ്ണിനെ വിളിച്ചിറക്കി
കൊണ്ട് വരാനുള്ള പ്രായം ആയപ്പോഴാ ഞാൻ തുടങ്ങിയത് കേട്ടോ. നീയിപ്പോ തന്നെ വലിയ കുടിക്കാരനായി അല്ലെ…
അച്ഛന്റെ ചോദ്യം കേട്ട അജയൻ ആകെ പരവേശപ്പെട്ടു ശ്യാമയെ രൂക്ഷമായി നോക്കിയെങ്കിലും അച്ഛനോടുള്ള മറുപടി വളരെ പേടിച്ചാണ് പറഞ്ഞത്.
..ആ ആഹ്..അതുപിന്നെ അച്ഛാ വല്ലപ്പോഴും ഒരിക്കൽ മാത്രമേ കുടിക്കാറുള്ളു.അല്ലെങ്കി അവളോട് ചോദിച്ച് നോക്കിയേ.ഡീ ഞാനങ്ങനെ കുടിക്കാറുണ്ടോ ഇല്ലല്ലോ …
ഇത് കേട്ട് ചിരിച്ചു കൊണ്ട് ശ്യാമ
..അത് ശരിയാ അച്ഛാ… ചേട്ടന് കുടിയൊക്കെ വല്ലപ്പോഴുമേ ഉള്ളു…എന്നും കുടിക്കാൻ കാശ് വേണ്ടേ കാശ് വേണെങ്കി ജോലിക്കു പോണം.അവര് ചാരായം കടം കൊടുക്കത്തില്ല.എന്റേം കുഞ്ഞിൻറേം കൂടാ ദൈവം അതു കൊണ്ടാ ചേട്ടന് എന്നും ജോലിയില്ലാത്തതു.അല്ലാരുന്നേൽ അതും കൂടി അനുഭവിക്കേണ്ടി വന്നേനെ…
അവളുടെ മറുപടി തന്നെ കൂടുതൽ കൂടുതൽ കുരുക്കിലേക്കു കൊണ്ട് ചെല്ലുന്നതു പോലെ അജയന് തോന്നി.അച്ഛനിരിക്കുന്നതു കൊണ്ട് ഒന്നും മിണ്ടാൻ വയ്യാത്ത അവസ്ഥ.വല്ലതും അവളെ പറഞ്ഞ് പോയാൽ അച്ഛനിഷ്ടപ്പെട്ടില്ലങ്കിലോ.പറയാൻ പറ്റില്ല അച്ഛന്റെ ദേഷ്യത്തിന് ചാടിയെണീറ്റു തന്റെ കരണക്കുറ്റി തന്നെ അടിച്ചു പൊട്ടിച്ചു കളയും.അവൻഅച്ഛനെ പേടിച്ച് പരമാവധി അടങ്ങിയൊതുങ്ങി നിന്ന് കൊണ്ട് ഇനിയും എന്നെ കൂടുതൽ കുരുക്കിലാക്കല്ലേ എന്ന് ദയനീയമായി ശ്യാമയെ നോക്കി.