വേണ്ട ഇത്ത എനിക്ക് കുറച്ചു വർക്ക് ഉണ്ട് എന്നും പറഞ്ഞു എല്ലാരോടും നോക്കി ഒന്ന് ചിരിച്ചു കൊണ്ട് ഞാനെന്റെ ഫ്ലാറ്റ് തുറന്നകത്തേക്ക് കയറി
ഡോർ ക്ലോസ് ചെയ്യാൻ പോയ ഞാൻ പെട്ടന്ന് കേൾക്കുന്നത് അപൂർത്തുന്നു കരച്ചിൽ ആണ്
ഷോൾഡർന്ന് ബാഗ് ക്യാമറയും താഴെ വച്ച്
ചെന്ന് നോക്കുമ്പോൾ വിജയേട്ടൻ കൈ നെഞ്ചോടു ചേർത്ത് താഴെ വീണു കിടക്കുന്നു
കുഞ്ഞു പേടിച്ചു പുറകിലായും മീരയും ഗായത്രിയാന്റിയും കരച്ചിലണ്
അവരുടെ അത്രയില്ലെങ്കിലും റെസിയിത്തയും കരയുന്നുണ്ട്
എന്തു പറ്റിയെന്നു ചോദിച്ചു അടുത്തേക്ക് ചെന്ന എന്റ കൈൽ പിടിച്ചു വിജയേട്ടൻ മോനെ പറ്റുന്നില്ല വല്ലാതെ വേദനിക്കുന്നു
എന്ന് പറഞ്ഞു
വാ നമുക്ക് ഹോസ്പിറ്റലിൽ പോവാം എന്ന് പറഞ്ഞു വിജയേട്ടനേം താങ്ങി പുറത്തേക്ക് ഇറങ്ങി നേരെ അടുത്തുള്ള ഹോസ്പിറ്റലിൽ
ഹോസ്പിറ്റലിൽ എത്തി നേരെ icu ലേക്കാണ് കയറ്റിയത് കുറച്ചു കഴിഞ്ഞു ഡോക്ടർ മുറിയിലേക്ക് വിളിപ്പിച്ചു
ഗായത്രിയന്റിയും ഇത്തയും വന്നില്ല icu മുന്നിൽ നിന്ന് കരച്ചിൽ ആയിരിന്നു
ഞാനും മീരയും കൂടി ഡോക്ടർ കാണാൻ കേറി നിങ്ങൾ വിജയന്റെ ആരാ ഞാൻ മകൾ ആണ് മീരയുടെ മറുപടി
മീരയുടെ ഹസ്ബൻഡ് എന്തു ചെയ്യുന്നു എന്നെ നോക്കി ഡോക്ടർടെ മറ്റേടത്ത ഒരു ചോദ്യം മീര ഒന്നു പെട്ടെന്ന് എന്നെ നോക്കിയിട്ട് പെട്ടന്ന് തല താഴ്ത്തി ഇരുന്നു
ഞാൻ ഇവിടെ ഒരു പ്രൈവറ്റ് കമ്പനി മാനേജർ ആണ് ഭർത്താവ് എന്ന് ഡോക്ടർ പറഞ്ഞത് തിരുത്താതെ DR. ചോദ്യത്തിന് ഞാൻ മറുപടി കൊടുക്കുന്ന കണ്ടപ്പോൾ മീര എന്നെ വീണ്ടും നോക്കി