“”ബാക്കി വിഷ്വൽസ് ഒന്നും തന്നെ കിട്ടിയില്ലേ ഡാനിയേൽ..?
ബെന്നി ചോദിച്ചു
“”ഇല്ല സർ… സംഭവത്തിന് ശേഷം അവിടൊ വലിയൊരു സ്ഫോടനം തന്നെ നടന്നിരുന്നതായി സംശയിക്കുന്നു.. ഈ ക്യാമറയുടെ കണക്ഷനും അതിൽ പെട്ട് തകർന്ന് പോയി… നമ്മുടെ ടീമിന് ഇത് മാത്രമേ ഇപ്പൊ റിക്കവർ ചെയ്തെടുക്കാൻ സാധിച്ചുള്ളൂ..””
“”Ok ഡാനിയേൽ… എങ്കിലും പുറത്തു നിന്ന് ആളെ വരുത്തി ഒന്നു കൂടെ ശ്രമിച്ചു നോക്കു… ചെലപ്പോ വേറെ വല്ല തുമ്പും കിട്ടിയാൽ ഇപ്പൊ ഒള്ള അന്വേഷണം കൊറച്ചു കൂടെ സ്‌ട്രോങ് ആകാൻ സാധിക്കും…. പിന്നെ ഈ വീഡിയോയിടെ കാര്യം വളരെ രഹസ്യം ആയി തന്നെ ഇരിക്കട്ടെ..””
അത് ശെരിവച്ചു കയ്യിലെ ഫയലുകൾ യാദവിനു കൈമാറിയ ശേഷം ഡാനിയേൽ ക്യാബിൻ വിട്ടിറങ്ങി
******************
ബാംഗ്ലൂർ ആസ്ഥാനമാക്കിയുള്ള ലത്തീഫ്ഖാന്റെ secret place…
ഇരുവശം കാടുകളാലും മറുവശങ്ങൾ പാറക്കെട്ടുകൾ കൊണ്ടും നിറഞ്ഞ പ്രാദേശം
പുറത്തു നിന്ന് ആളുകൾക്കു പ്രവേശനം നിരോധിച്ചിരിക്കുന്നു… എന്നാൽ അനുവാദമില്ലാതെ അത് വഴി ഒരുപാട് മൃഗങ്ങൾ കടന്നു പോയികൊണ്ടിരുന്നു
കാടിന് ഒത്ത നടുക്കായി ബ്രിട്ടീഷുകാർ പണിത പഴക്കം ചെന്നു ജീർണ്ണിച്ചു തുടങ്ങിയ ബംഗ്ലാവ്
മുറ്റത്തായി രണ്ടു മൂന്ന് ഓഫ് റോഡ് ജീപ്പുകളും ആഡംബര കാറുകളും
ബംഗ്ലാവിനകത്തേക്ക് ഓട്ടോമാറ്റിക് ഗണ്ണുകൾ പിടിച്ചു രണ്ടു മൂന്നു പേർ കയറി ചെന്നു
സ്വീകരണ മുറിയിലെ പഴക്കം ചെന്ന സോഫയിൽ ലത്തീഫ്ഖാന്റെ പേർസണൽ സെക്രട്ടറി കുര്യൻ ഇരിക്കുന്നുണ്ടായിരുന്നു