ആ കണ്ണുകൾക്ക് മൂർച്ച കൂട്ടാൻ എന്നവണ്ണം ഒരു നീളൻ കത്തി വണ്ടി ഓടിക്കുന്നവന്റെ കഴുത്തിനു പിറകിൽ തന്നെ സ്ഥാനം പിടിച്ചിരുന്നു
തെരുവുവിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ കത്തി വെട്ടി തിളങ്ങി കൊണ്ടിരുന്നു
അത് മാത്രം മതിയാരുന്നു അയാൾക് തന്റെ കഥകഴിക്കാൻ പോകുന്ന ആയുധത്തിന്റെ മൂർച്ച അറിയാൻ
എന്നാൽ പിൻ സീറ്റിൽ ഇരുന്നവൻ വളരെ ശാന്തൻ ആയിരുന്നു
പതിഞ്ഞ സ്വരത്തിൽ കാറിന്റെ സ്റ്റീരിയോയിലൂടെ വെളിയിൽ വന്നിരുന്ന സംഗീതത്തിന് അവൻ ഇടം കൈ കൊണ്ട് താളം പിടിക്കുന്നുണ്ടായിരുന്നു
ഇതെല്ലാം വണ്ടി ഓടിച്ചിരുന്ന ആദാമിനെ ഭയപ്പെടുത്തി.. എന്നാൽ അവന്റെ ഏക ആശ്വാസം തങ്ങൾ കയറി ചെല്ലാൻ പോകുന്ന ഇടത്തെ കുറിച്ചും അവിടുത്തെ ആളുകളെ കുറിച്ചും ഓർത്തു മാത്രം ആയിരുന്നു
ഏത് വിധേനയും അവിടെ നിന്ന് രക്ഷപ്പെടാൻ സാധിക്കുമെന്ന പ്രതീക്ഷ അവനെ സന്തോഷപ്പെടുത്തി
ലക്ഷ്യ സ്ഥാനത്തേക്ക് എത്താനായി അവൻ വണ്ടിയുടെ വേഗത കൂട്ടി
********************
രണ്ട് ദിവസങ്ങൾക്ക് ശേഷം
ഗോവ കമ്മീഷ്ണർ ഓഫീസ്
മെയിൻ കെട്ടിടത്തിന് എൻട്രൻസിലൂടെ ഡാനിയേൽ അതി വേഗം നടന്നു
മെയിൻ ഗേറ്റിന് മുന്നിൽ പത്രക്കാരും ന്യൂസ് ചാനൽകാരും തിക്കിതിരക്കുന്നുണ്ടായിരുന്നു
അവിടെ നിന്നിരുന്ന പോലീസ്കാരും പാറാവ്കാരും അവരെ നിയന്ധ്രിക്കാൻ നന്നായി തന്നെ പാട് പെട്ടു
വേഗത്തിൽ നടന്നു പോകുന്ന ഡാനിയേലിനെയും അവരുടെ ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തു