നല്ലൊരു ഉറക്കത്തിൽ നിന്നും അവൻ ഞെട്ടി ഉണർന്നു ചുറ്റിനും നോക്കി
പിന്നെ ആണ് കണ്ടത് റിങ് ചെയ്യുന്ന ഫോൺ
ബാബ എന്ന് എഴുതിയ ആ കാൾ അവൻ എടുത്തു കാതോരം ചേർത്തു
“””ഗുഡ് മോർണിംഗ് ബാബ…”””
അവൻ അയാളോട് പറഞ്ഞു
“””ഗുഡ് മോർണിംഗ് ക്രിസ്റ്റി…അവിടുത്തെ താമസമൊക്കെ എങ്ങനെ ഒണ്ട്..?
“””വലിയ കുഴപ്പങ്ങൾ ഒന്നുമില്ലായിരുന്നു..”””
അവൻ സോഫയിൽ നിന്ന് എണീറ്റുകൊണ്ട് പറഞ്ഞു
പിന്നെ അടുക്കളയിലേക്ക് പോയി ഫ്രിഡ്ജ് തുറന്നു നോക്കി
“””ഹ്മ്മ്….കഴിഞ്ഞ ദിവസത്തെ പണി എങ്ങനെ ഉണ്ടായിരുന്നു… ന്യൂസ് കണ്ടിരുന്നു.. എത്രപേർ..?
ബാബ ചോദിച്ചു
“””കൃത്യമായി അറിയില്ല… ഏകദേശം മുപ്പതിന് അടുത്ത് കാണും…”””
“””സമീർ ഇല്ലായിരുന്നോ..”””
“””ഉണ്ടായിരുന്നു…”””
ബാബ ഒരുനിമിഷം ആലോചിച്ചു… ശേഷം ചോദിച്ചു
“””ബോക്സ് അയച്ചു കൊടുത്തില്ലേ..”””
“””അത് ഇന്നലെ തന്നെ അയച്ചു…”””
“””ഇനിയെന്താ അടുത്ത പദ്ധതി..?
ബാബ ചോദിച്ചു
ക്രിസ്റ്റി ഒരുനിമിഷം ആലോചിച്ചു
“””ഇനി എട്ടോളം പേര് കൂടെ ഒണ്ട്… അവർ ഈ നഗരത്തിൽ തന്നെ ആണ് എന്നാണ് അറിയാൻ കഴിഞ്ഞത്…അടുത്ത മെസ്സേജ് വരുന്നത് വരെ എനിക്ക് ഇവിടെ നിന്നെ പറ്റു…”””
“””ഓക്കേ… സാറ്റ്ഫോൺ കയ്യിൽ ഇല്ലേ..”””
“””ഒണ്ട്…”””
“””അത് ഒരിക്കലും നഷ്ടപ്പെടുത്തരുത്..”””
അതും പറഞ്ഞു കാൾ കട്ടായി
ബാൽക്കണിയിലേക്ക് ഇറങ്ങി ക്രിസ്റ്റി ചുറ്റിനും നോക്കി