“റാഷി… എന്താ ഇത് കൂറേ നേരം ആയാലോ.” അമ്മ ആയിരുന്നു. പിന്നെയും പെട്ടല്ലോ ദൈവമേ, ഓരോ വള്ളിക്കെട്ട് എടുത്ത് തലയിൽ വെച്ചാ എന്നെ പറഞ്ഞ മതിയല്ലോ.
“നിനക്ക് കഴിക്കാൻ വേണ്ടേ…”
“വേണ്ട വേണ്ട…” ആഷിക പറഞ്ഞു.
“മിണ്ടാതെ വന്ന് കഴിച്ചോളണം. നീ ആദ്യം വാതിൽ തുറക്ക്”
“ഞാൻ… ഡ്രസ്സ് മാറാനെ…” ആഷിക പറഞ്ഞു. അവൾ റൂമിൽ കൂടെ അങ്ങോട്ടും ഇങ്ങോട്ടും അലഞ്ഞു. വേഗം ബാത്‌റൂമിൽ കേറി തലയിൽ കുറച്ച് വെള്ളം ആകിയതിന് ശേഷം ഒരു തോർത്ത് എടുത്ത് തലയിൽ കെട്ടി ഡ്രെസ്സും മാറി അവൾ പുറത്തേക്ക് ഇറങ്ങിയതും അവിടെ അമ്മ നിൽക്കുന്നുണ്ടായിരുന്നു. അപ്പൊ തന്നെ കൈയിൽ ഒരെണ്ണം കിട്ടുകയും ചെയ്തു.
“എന്താടി ഉള്ളിൽ പരിപാടി” അമ്മ ചോദിച്ചു. ഒന്നുമില്ല എന്ന അർത്ഥത്തിൽ അവൾ കണ്ണ് ചിമ്മി കാണിച്ചു. അവൾ പിന്നീട് അവിടെ കുറച്ച് നേരം ചിന്തിച്ച് നിന്നു, റാഷിക ആണെകിൽ ഇപ്പൊ എന്ത് ചെയ്യും. വേഗം തന്നെ അവൾ അമ്മയെ കെട്ടിപിടിച്ചു.
“ഇനി സോപ്പ് ഇടാൻ ഒന്നും നിൽക്കണ്ട, വേഗം വന്ന് കഴിക്കാൻ നോക്ക്” എന്നും പറഞ്ഞ് അമ്മ താഴത്തേക്ക് പോയി. അവളും പെട്ടന് തന്നെ കൂടെ പോയി ടേബിളിൽ ഇരുന്നു, അവിടെ പണിക്ക് വരുന്ന ചേച്ചി പിന്നെയും ഭക്ഷണം അവൾക്ക് വിളമ്പി കൊടുത്തു.
പിന്നെയും ഇത്ര തന്നെ കഴിച്ച തട്ടി പോവുമെലോ, ഇവിടുന്ന് എങ്ങനേലും ഒന്ന് ഊരണം.
“കഴിക്ക് മോളെ” ആ ചേച്ചി പറഞ്ഞു. ഒരു ആക്കിയ ചിരി ചിരിച്ചിട്ട് അവൾ തലയാട്ടി.
എന്തായാലും നനഞ്ഞു ഇനി കുളിച്ച് കേറാം, എന്നും വിചാരിച്ച് അവൾ കുറച്ച് എടുത്ത് കഴിച്ചു. അമ്മയും വെറുതെ ഒരു കൂട്ടിന് അടുത്ത് തന്നെ ഇരുപ്പ് ഉണ്ടായിരുന്നു. അമ്മക്ക് മുഖം കൊടുക്കാതെ അവൾ കഴിക്കുന്നതിൽ മാത്രം ശ്രദ്ധ കൊടുത്തു, അപ്പൊ അമ്മ അവളെ കൂടുതൽ ശ്രേധിച്ച് നോക്കാൻ തുടങ്ങി.