“ഇതിനൊന്നും ഞാൻ കൂട്ട് നിൽക്കില്ല. രാത്രി ഒറ്റക്ക് ഒരു പയ്യന്റെ കൂടെ കറങ്ങാൻ പോവേ” ഞെട്ടലോടെ ആഷിക ചോദിച്ചു.
“ഏതോ പയ്യൻ ഒന്നും അല്ലാലോ, എന്റെ ചെക്കൻ അല്ലെ” ചുരിദാർ ഷോൾ വിരലിൽ ചുറ്റി കൊണ്ട് നാണിച്ച് റാഷിക പറഞ്ഞു.
“അയ്യാ… ശെരി ശെരി, നീ എങ്കിലും ഹാപ്പി ആയി ഇരി. ഞാൻ എന്തെല്ലാം ഒക്കെ ചെയ്യാം. പക്ഷെ രാവിലെ ആവുന്നതിന് മുന്നേ ഇവിടെ തിരിച്ചെത്തണം… കേട്ടാലോ” ആഷിക കട്ടായം പറഞ്ഞു.
“എത്താമെടി മോളെ… ഉമ്മ” റാഷിക അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്ത് കൊണ്ട് പറഞ്ഞു.
“ഡി വിട്… ഞാൻ പറഞ്ഞിട്ട് ഉണ്ട് നിന്നോട് എന്നെ തൊട്ട് കളിക്കരുത് എന്ന്…” മുഖം തുടച്ച് കൊണ്ട് ആഷിക പറഞ്ഞു. കുറച്ച് കഴിഞ്ഞ് ഇരുട്ടായി തുടങ്ങിയതും റാഷിക ബാൽക്കണി വഴി താഴത്തേക്ക് ഇറങ്ങാൻ തുടങ്ങി.
“ഫ്രണ്ട്സിന്റെ കൂടെ കറങ്ങാൻ പോവാൻ എന്ന് അമ്മയോട് പറഞ്ഞ പോരെ” ആഷിക ഇറങ്ങി കൊണ്ടിരുന്ന റാഷികയോട് ചോദിച്ചു.
“വിടാൻ ചാൻസ് കുറവാണ്, അപ്പൊ എല്ലാം പറഞ്ഞത് പോലെ” എന്നും പറഞ്ഞ് റാഷിക ആ ചെറിയ ഉയരത്തിൽ നിന്നും ചാടി. ചാടിയപ്പോ ചെറിയ ഒച്ച ഉണ്ടായിരുനെകിലും, കാൽപാതങ്ങൾ മെല്ലെ ഓരോന്ന് ആയി മുന്നിലേക്ക് വെച്ച് അവൾ പമ്മി പമ്മി മതിലരികിലേക്ക് പോയി. അവിടെ അവൾക്കായി ഒരുത്തൻ ബൈക്കിൽ കാത്തിരിപ്പ് ഉണ്ടായിരുന്നു, ബൈക്കിൽ കേറുന്നതിന് മുന്നേ അവൾ അവനെ ഒന്ന് വാരി പുണർന്നു. ഇപ്പോഴും ബാൽക്കനിയിൽ തന്നെ നില്കുനുണ്ടായിരുന്ന റാഷികയോട് അവൾ കൈ വീശി കാണിച്ചു, തിരിച്ച് റാഷികയും.
കുറച്ച് നേരം റൂമിൽ ഇരുന്ന് പാട്ട് കെട്ടും, വെറുതെ ഫോണിൽ കളിച്ച് സമയം കളഞ്ഞ ശേഷം അവൾ താഴെ ഭക്ഷണം കഴിക്കാൻ വേണ്ടി പോയി.