പതിയെ അവരുടെ അച്ഛൻ ആഷികയുടെ അടുത്ത് വന്ന് ആ ബെഡിൽ ഇരുന്നു. അവളുടെ കവിൾ അടി കൊണ്ട് വീങ്ങിയിരുന്നു, അയാൾ അത് മെല്ലെ തലോടി.
“മോളെ… മോളെ” അച്ഛൻ വിളിച്ചു. അവൾ പതിയെ കണ്ണുകൾ തുറന്നു, അച്ഛനെ കണ്ടതും അവൾ ബെഡിൽ എണീറ്റ് ഇരുന്നു, അച്ഛന്റെ മുഖത്ത് അവൾ നോക്കിയില്ല.
“മോൾ അച്ഛനോട് ക്ഷെമിക്കണം… ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ ചെയ്ത് പോയതാണ്, മോൾ അതങ്ങ് മറന്നെർ” അച്ഛൻ പറഞ്ഞു. അത് കേട്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു, സങ്കടത്താൽ ചുണ്ടുകൾ ചുളിഞ്ഞു.
“വേദന ഉണ്ടോ മോളെ” കവിളിൽ തൊട്ട് കൊണ്ട് അച്ഛൻ ചോദിച്ചു.
“ശ്ഹ്…” അടികൊണ്ട സ്ഥലത്ത് അവൾക്ക് നീറുന്നുണ്ടായിരുന്നു. അവൾ പെട്ടന് അച്ഛനെ കെട്ടിപിടിച്ചു, കണ്ണുകളിൽ നിന്നും വെള്ളം ഒഴുക്കി വരാൻ തുടങ്ങി.
“സോറി അച്ഛാ… ഞാൻ ഒന്നും ആലോചിക്കാതെ ഓരോന്ന്” അവൾ പറഞ്ഞു.
“സാരമില്ല മോളെ… വിട്ടേക്ക്. മോൾ ഇനി ഉറങ്ങിക്കോ” എന്നും പറഞ്ഞ് അച്ഛൻ അവിടെ നിന്നും പോയി.
“ഒച്ചയുണ്ടാകാതെ ഇരിക്കട, ഞാൻ ഉറങ്ങട്ടെ” എന്നും പറഞ്ഞ് റാഷിക ബെഡിൽ കെട്ടിപിടിക്കാൻ ആയി എന്തേലും കിട്ടാൻ വേണ്ടി അവളുടെ കൈ പരതി. ആഷിക വേഗം ഒരു പില്ലോ എടുത്ത് അവളുടെ അടുത്തേക്ക് വെച്ചു. ഇനി എങ്കിലും ഇങ്ങോട്ടേക്ക് വരാതെ അതും പിടിച്ച് കിടന്നോളും എന്ന് ചെറിയ ശബദൽ പറഞ്ഞ ശേഷം ആഷികയും കിടന്നു.
അടുത്ത ദിവസം പുറത്ത് പോയി ചെയ്യണ്ട പണികൾ എല്ലാം ചെയ്ത് വൈകുന്നേരം ആഷിക തിരിച്ച് വീട്ടിലേക്ക് എത്തി. രാശികയുമായി കുറച്ച് കാര്യം പറഞ്ഞോടിരുന്ന ശേഷം…
“എന്താടി ഇത്ര ചെറിയ ഒരു സഹായം ചെയ്ത് തരാൻ പറ്റിലെ നിനക്ക്” റാഷിക ചോദിച്ചു.