“ലൈറ്റ് ഓഫ് ചെയ്ത പെട്ടന് ഉറങ്ങാമായിരുന്നു” കട്ടിലിൽ കിടന്ന് കൊണ്ട് റാഷിക പറഞ്ഞു.
“എന്ന കുറച്ച് കഴിഞ്ഞിട്ട് ഉറങ്ങിക്കോ”
“കോളേജിൽ ഒന്നും കേറാൻ ഇല്ലാത്ത നീ എന്താടി ഈ പാതിരാത്രി ഇരുന്ന് എഴുതുന്നത്, ലൗ ലെറ്റെറോ…” തല വഴി പുതപ്പ് ഇട്ട ശേഷം ബെഡിൽ ഇരുന്ന്കൊണ്ട് റാഷിക ചോദിച്ചു.
“അതൊന്നും അല്ല. വേണമെകിൽ ഒരു ഹേറ്റ് ലെറ്റർ ആയിട്ട് കൂട്ടിക്കോ” ആഷിക് എഴുതികൊണ്ട് പറഞ്ഞു. റാഷികക്ക് ഒന്നും മനസിലായിട്ടുണ്ടാവില്ല എന്നും, ഒന്നുടെ കുഴപ്പിക്കാം എന്നും കരുതി ആഷിക വീണ്ടും തുടർന്നു.
“എന്റെ ഊഹം ശെരി ആണെകിൽ, നമ്മളുടെ മെയിൻ ഹീറോ തിരിച്ച് നാട്ടിൽ ഏതാണ് സമയം ആയി. വലിയ സമ്മാനങ്ങൾ ഒക്കെ ആയിട്ട് വരുവലെ, അതിനൊത്ത ഒരു സ്വികരണവും കൊടുക്കണം… വേണ്ടേ മോളെ” പേന അവൾക്ക് നേരെ ചൂണ്ടി. അപ്പൊ തന്നെ അവൾ തലയാട്ടുകയും ചെയ്‌തു. ആ പേര് എടുത്ത് മടക്കി അവൾ ഒരു ഇൻവെലോപ് കവറിൽ ആക്കി വെച്ചു. അവൾ ചുണ്ടുകൾ മെല്ലെ നനച്ച ഷെഹ്സാൻ നാവ് പുറത്തേക്ക് നീട്ടി, കവറിന്റെ ഒരറ്റം ചെറുതായി നാവിൻ മുകളിലൂടെ ഓടിച്ച ശേഷം അത് ഒട്ടിച്ചു വെച്ചു, പിന്നെ നേരെ ബെഡിലേക്ക് പോയി കിടന്നു.
രാത്രി കൂറേ കഴിഞ്ഞതിന് ശേഷം കാളിദാസൻ വീടിന്ടെ മുകളുത്തെ നിലയിലേക്ക്, ആഷികയുടെ മുറിയിലേക്ക് പോയി. വാതിൽ തുറന്നതും ആ മുറി കാലിയായിരുന്നു. അയാൾ അപ്പൊ തന്നെ റാഷികയുടെ മുറിയിലേക്ക് പോയി, ഇവിടെ ഇല്ലെന്ക്കിൽ അവിടെ ഉണ്ടാവും എന്ന് അയാൾക്ക് അറിയാമായിരുന്നു. വിചാരിച്ച പോലെ തന്നെ രണ്ട് പേരും അവിടെ തന്നെ കിടന്ന് ഉറങ്ങുക ആയിരുന്നു.