“അത് അത്രേ ഉള്ളു, അതിന് മുന്നേ അമ്മയുടെ മുന്നിൽ നമ്മൾ ചെറുതായിട്ട് ഒന്ന് ബലിയാട് ആവുന്നു. അവനെ പറ്റിക്കാൻ വേണ്ടി ഇന്നലെ വന്ന ആ കത്ത് എഴുതിയത് നമ്മൾ ആണ് എന്ന് പറയുന്നു. കുറച്ച് കൂടിയ പ്രവർത്തി ആയത് കൊണ്ടുതന്നെ ചിലപ്പോ രണ്ട് ചീത്ത കേട്ടു എന്ന് വരും പക്ഷെ ഒരു പെണ്ണ് കേസുമായി പിടിച്ച് പുറത്താക്കി എന്നൊന്നും വിചാരിച്ച് ഇരിക്കരുത് നല്ലതല്ല” സമീർ പറഞ്ഞു ലോഹിത് സമ്മതിച്ചു.
“ഇതാടാ കഴിക്ക്…” എന്നും പറഞ്ഞ് കുറച്ച് ബിസ്‌ക്കറ്റുമായി ഹൃതിക് വന്നു. അവർ പിന്നെയും പല ചർച്ചകളിലും മുഴുകി, സൂര്യൻ അസ്തമിച്ചത് പോലും അവർ അറിഞ്ഞില്ല.
“ഇനി നിങ്ങൾ അറിഞ്ഞില്ല എന്നൊന്നും, ഞാൻ ആ ആശികയെ ഒന്ന് കാണാൻ പോവാൻ. അവൾ എന്റെ സമ്മതനം നശിപ്പിക്കും എന്ന് മാത്രമേ ഞാൻ കരുതിയുള്ളൂ, പക്ഷെ എന്റെ ജോലി തെറിപ്പിച്ചതിൽ എന്തോ ഒരു പങ്ക് അവൾക്ക് ഉണ്ട് വെറുതെ വിടില്ല ഞാൻ” ഹൃതിക് പറഞ്ഞു.
“അളിയാ വിട്ടേക്ക്… അവളോട് ഇനി പകരം ചോദിക്കാൻ ഒന്നും നിക്കണ്ട നീ. നീ നിന്റെ കാര്യം മാത്രം നോക്കി മുന്നോട്ട് പോ” സമീർ പറഞ്ഞു.
“എന്റെ കാര്യം തന്നെയാ ഞാനും നോക്കുന്നത്. എനിക്ക് ഇനി മനസ്സമാദാനത്തോടെ ഇരിക്കണം എങ്കിൽ അവൾ ഇത് നിർത്തണം, നിർത്തിക്കും ഞാൻ. അതിന് ഞാൻ മാപ് പറഞ്ഞിട്ട് കാര്യമില്ല അവൾ പറയണം, ഇത്രയൊന്നും അനുഭവിക്കാൻ ഉള്ള തെറ്റ് ചെയ്തതായി എനിക്ക് തോന്നിയിട്ടില്ല…” ഹൃതിക് തുടർന്നു. അവന്റെ അവസ്ഥയും നോക്കി മാറ്റ് രണ്ട് പേരും അവിടെ തന്നെ ഇരുന്നു. സമീറും ലോഹിതും പരസ്പരം നോക്കി, സമീർ മെല്ലെ അവന്റെ അടുത്തേക്ക് നീങ്ങി ചെവിയിൽ പറഞ്ഞു.