“എന്റെ പൊന്ന് മൈരേ, അവളെ കുറ്റം പറയില്ല ഞാൻ” സമീർ പറഞ്ഞു.
“വിടാടാ, നമ്മൾ ഇവനെ സമാധാനിപ്പിക്കാൻ ആയിരിക്കില്ലെ ഈ കഥ നമ്മളോട് പറഞ്ഞത്…” ലോഹിത് പറഞ്ഞു.
“മൈരൻ… എന്നിട്ട് ഇപ്പൊ ആണ് ഇതൊക്കെ പറയാൻ തോന്നിയത്. എന്നിട്ട് നിനക്ക് ഇപ്പൊ സമാധാനം കിട്ടുന്നുണ്ടോ” സമീർ ചോദിച്ചു.
“ഒന്ന് വായടച്ച് ഇരിക്കട, നിന്നോട് ഒക്കെ പറഞ്ഞ എന്നെ പറഞ്ഞ മതിയാലോ” ഹൃതിക് പറഞ്ഞു.
“നീ പേടിക്കണ്ടടാ ഞങ്ങൾ ഒക്കെ ഇല്ലേ. ഇതിൽ ഇനി പ്രെശ്നം ഉണ്ടാവില്ലെടാ, അവൾ ദേഷ്യം പിടിച്ച് വന്നു, എന്നിട്ട് ദേഷ്യം തീർന്നു. എല്ലാം കഴിഞ്ഞു. നീ പോയി എന്തേലും കഴിക്കാൻ എടുത്തിട്ട് വന്നെടാ” ലോഹിത് പറഞ്ഞു.
“ഇപ്പൊ അല്ലേടാ കഴിച്ചത്…” എന്നും പറഞ്ഞ് ഹൃതിക് അവിടെ നിന്നും എന്നിട്ട് താഴത്തേക്ക് പോയി. അവൻ പോയി കഴിഞ്ഞതും ലോഹിത് സമീറിന് നേരെ തിരിഞ്ഞു.
“നീ എന്തേലും ചെയ്ത് ഈ റാഷികയുടെ എല്ലാ ഡീറ്റൈൽസും എനിക്ക് ഒപ്പിച്ച് തരണം. അവളോട് എനിക്ക് ഒന്ന് സംസാരിക്കണം” ലോഹിത് പറഞ്ഞു.
“അത് ശെരിയാടാ, അവളെ അങ്ങനെ വിട്ടാൽ പറ്റില്ല നല്ല ഉഗ്രൻ ഒരു പണി തിരിച്ച് കൊടുക്കണം… അല്ലേടാ ആൾ മാറിപ്പോയി, റാഷിക അല്ല ആഷിക ആണ് അത്” സമീർ പറഞ്ഞു.
“അതെ… ഇവരെ ഒരുമിപ്പിക്കണം. അതാണ് ഞാൻ ആ ആഷികക്ക് കൊടുക്കാൻ പോവുന്ന പണി” ലോഹിത് പറഞ്ഞു. അത് കേട്ടതും ഒരു ഞെട്ടലോടെ സമീർ അവനെ നോക്കി.
“എനിക്ക് അവന് വേണ്ടി കുറച്ച് നല്ലത് ചെയ്യണം. അത് ഇതാണ്, പക്ഷെ ഈ കാര്യം ഞാനും നീയും മാത്രമേ അറിയുന്നുള്ളു” ലോഹിത് പറഞ്ഞു.