“ഹൃതികെ… ഞാൻ നിന്നെ കൂറേ വിളിച്ചിട്ടും കിട്ടിയില്ല അതുകൊണ്ടാണ് ഇങ്ങനെ ഒരു കത്ത് എഴുതുന്നത്. നിന്നെ ജോലിയിൽ നിന്നും പിടിച്ച് പുറത്താക്കിയത് ഒക്കെ ഞാൻ അറിഞ്ഞു, പക്ഷെ നിന്റെ കൂടെ ഞാൻ ഉണ്ടാവും. എന്നാലും ഒരു പെണ്ണിനെ പറ്റിച്ച് ഒളിച്ച് നടന്നത് കൊണ്ടാണ് നിന്ടെ ജോലി പോയത് എന്ന് അറിഞ്ഞപ്പോ… വിശ്വസിക്കാൻ തോന്നിയില്ല. ഇതിന്റെ സത്യം നമ്മൾ തെളിയിക്കും, ശെരിക്കും എന്താണ് സംഭവിച്ചത് എന്ന് അറിഞ്ഞകൊള്ളാം എന്ന് ഉണ്ട്.
മറുപടി പ്രതീക്ഷിക്കുന്നു… പിന്നെ ആരാ എന്താ എന്നൊന്നും ഒരു വിശധികാരണം വേണ്ട എന്ന് കരുതി…”
“ഹ ഹാ ഹാ…” കത്ത് വായിച്ച് കഴിഞ്ഞതും ഹൃതിക് അട്ടഹസിക്കാൻ തുടങ്ങി. അത്ഭുതത്തോട് കൂടി അവനെ നോക്കി.
“അമ്മെ… അമ്മ വിശ്വസിക്കണം, ഇതൊന്നും അല്ല കാരണം. പക്ഷെ എഴുതിയത് ആരായാലും വെറുതെ വിടാനും ഞാൻ പോവുന്നില്ല” ഹൃതിക് തുടർന്നു.
“നീ എന്നെ പറ്റിക്കാൻ പറയുന്നത് അല്ലാലോ ലെ…”സങ്കടത്തോട് കൂടി അവന്ടെ അമ്മ ചോദിച്ചു.
“സത്യം അമ്മെ… ഈ കത്തിൽ ഉള്ളത് ഒന്നും സത്യം അല്ല. അമ്മ പേടിക്കണ്ട… പേടിക്കണ്ട” പിന്നെയും പിന്നെയും അത് തന്നെ പിറുപിറുത്ത് കൊണ്ട് ഹൃതിക് പടിക്കെട്ടുകൾ കേറി മുറിയിലേക്ക് പോയി. അവിടെ എത്തിയതും അവൻ പിന്നെയും ഒപിന്നെയും ആ കത്ത് വായിച്ചു, മനസ്സിൽ ആഷികയുടെ ശബ്ദത്തിൽ പിന്നെയും വായിച്ചു. അപ്പൊ തന്നെ ആയിരുന്നു അവന് അപ്രതീക്ഷിതമായിട്ട് ലോഹിതിന്റെ ഫോൺ വന്നതും. ഫോൺ എടുത്തു, പക്ഷെ അല്പനേരത്തേക്കു മൗനം മാത്രമായിരുന്നു.