“എന്താ മോനെ എന്ത് പറ്റി”
“അമ്മെ ഞാൻ ജോലി രാജി വെച്ചു”
“എന്താ മോനെ ഈ പറയുന്നേ…” ഒരു അത്ഭുതത്തോട് കൂടി അവന്ടെ അമ്മ ചോദിച്ചു. പക്ഷെ പറഞ്ഞ് തീർക്കാൻ സമ്മതിക്കാതെ അവൻ സംസാരിച്ച് തുടങ്ങി.
“എനിക്ക്… എനിക്ക് പറ്റുന്നില്ല അമ്മെ. ഭയങ്കര സ്ട്രെസ്, ഒന്നും ശെരി ആവുന്നില്ല” ചെറുതായി കണ്ണുകൾ നിറഞ്ഞ് കൊണ്ട് അവൻ പറഞ്ഞു. മകന്റെ കണ്ണുനീരിന് മുന്നിൽ മറ്റൊന്നും ചിന്തിക്കാൻ ഇല്ലാതെ അമ്മ പറഞ്ഞ് തുടങ്ങി.
“മോൻ കരയല്ലേ… അതൊന്നും സാരമില്ല, നമുക്ക് ഇവിടെ തന്നെ എന്തെകിലും ജോലി കിട്ടും. മോൻ ഇരിക്ക് അമ്മ കഴിക്കാൻ എന്തേലും കഴിക്കാൻ എടുക്കാം” കണ്ണുകൾ തുടച്ച് കൊണ്ട് അമ്മ അടുക്കളയിലേക്ക് നടന്നു. പിന്നീട് അവന്റെ ചേട്ടനും അച്ഛനും വിളിച്ച് കാര്യം അന്വേഷിച്ചു, ആരോടും സത്യം പറയാതെ അവൻ സ്വയം നെയ്ത്ത് എടുത്ത ആ കഥ തന്നെ പറഞ്ഞു.
പിന്നീട് ഉള്ള രണ്ട് ദിവസവും ഓരോന്ന് ആലോചിച്ച് ഉള്ള വെറുതെ ഇരുപ്പ് ആയിരുന്നു, മനസ്സിനും ശരീരത്തിനും ആകെ ഒരു മടുപ്പ്. വൈകുനേരം ആയപ്പോഴേക്കും കൂറേ കാലമായി ഒന്നും ചെയ്യാത്തത് പോലെ ഒരു തോന്നൽ അവന്ടെ ഉള്ളിൽ വന്ന് തുടങ്ങി.
“ഹൃതികെ…” താഴെ നിന്നും ദേഷ്യത്തിൽ അമ്മയുടെ വിളി വന്നു. അവൻ പതിവില്ലാതെ അമ്മയുടെ ദേഷ്യത്തിൽ ഉള്ള വില്ലി കേട്ട് ഒന്ന് പേടിച്ചു. പെട്ടന് തന്നെ താഴത്തേക്ക് ഓടി ചെന്ന അവൻ കണ്ടത് കണ്ണുകൾ ചുവന്ന് , ദേഷ്യത്തിൽ കൈയിൽ ഒരു പേപ്പർ ചുരുട്ടി പിടിച്ച് നിൽക്കുന്ന അമ്മേയെ ആയിരുന്നു.
“എന്ത് പറ്റി അമ്മെ…” പേടി നിറഞ്ഞ മനസ്സോട് കൂടി അവൻ ചോദിച്ചു. അമ്മ അപ്പൊ തന്നെ കൈയിൽ ചുരുട്ടി പിടിച്ച കടലാസ് ഹൃതിക്കിന് നേരെ നീട്ടി, അവൾ അത് മെല്ലെ തുറന്നു.