എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് കിട്ടിയ ഉടൻ നാട്ടിലേക്ക് പോവണം, മാനേജർ ഈ പ്രേഷണത്തിന്ടെ പേരിൽ വേറെ വല്ലതും ആവിശ്യ പെട്ടാൽ അതും ചെയ്ത് കൊടുക്കണം. ഭാഗ്യവശാൽ ഈ ഡെയ്റ്റിൽസ് കൊടുത്തത് കൊണ്ട് കാളിദാസിന്റെ ഭാഗത് നിന്നും റോങ്ങ് ആയിട്ട് ഒന്നും ഉണ്ടാവില്ല എന്നാ ഒരു മെസ്സേജ് വന്നത് ഹൃതിക്കിന് ആശ്വാസമായി, പക്ഷെ ഈ കമ്പനിയിൽ ഇനി തുടരാൻ പറ്റില്ല.
വൈകുനേരം നാട്ടിലേക്ക് ഉള്ള ഒരു ട്രെയിൻ അവൻ കേറി, സീറ്റ് ഒന്നും ഇല്ലാത്തത് കൊണ്ട്തന്നെ ജനറലിൽ കേറി ആണ് പോവുന്നത്. ഡോറിന്റെ മുന്നിൽ തന്നെ കേറുന്ന സ്റ്റെപ്പിൽ ഇരുന്ന് ആയിരുന്നു അവന്റെ യാത്ര, ഇനി അടുത്ത 19-20 മണിക്കൂർ ഇങ്ങനെ തന്നെ. പൂനെയിൽ ഇത്രെയും കാലം ഒറ്റപ്പെടാതെ ഇപ്പോഴും കൂടെ ഉണ്ടായിരുന്ന ശ്രുതികയോട് മനസ്സിൽ നിറയെ കടപ്പാടും ആയിട്ട് ആയിരുന്നു അവൻ പോയത്. തിങ്ങി നിറഞ്ഞ ട്രെയിനിൽ ഇരുന്നതിന്റെയും കഴിഞ്ഞ 2-3 ദിവസം ഓടിയതിന്ടെയും ക്ഷീണം ഉണ്ടായിരുനെകിലും ഒന്ന് കണ്ണ് അടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. പാതിരാത്രി എല്ലാവരും നിശബ്ദമായി ഇരുന്നും നിന്നും ഉറങ്ങിയും പോയി കൊണ്ടിരുന്ന ആ ട്രെയിനിൽ വെച്ച് അവന്ടെ ഫോൺ റിങ് ചെയ്തു, സമീർ ആയിരുന്നു.
സമീർ: ഡാ മോനെ തിരക്കിൽ ആണോ, ഭയങ്കര കാറ്റ് അടിക്കുന്ന ഒച്ച
ഹൃതിക്: അതൊന്നുമില്ല, നീ പറയടാ
സമീർ: ലോഹിത് വിളിച്ചിരുന്നു, മറ്റവൾ ഹോസ്പിറ്റലിൽ ആണ് മുംബൈയിൽ, ഞാനും ഇവിടെ ഉണ്ട്
ഹൃതിക്: ഞാൻ എന്ത് വേണം എന്ന് പറ
സമീർ: നിനക് മുംബൈയിലേക്ക് 3 മണിക്കൂർ അല്ലെ ഉള്ളു, ഒന്ന് വാടാ. കേട്ടിട്ട് എന്തോ സീരിയസ് പ്രെശ്നം ആണ് എന്ന തോന്നുന്നേ